തോണി മറിഞ്ഞ് യുവാവിനെ കാണാതായി
Aug 22, 2020, 11:03 IST
പെരുമ്പള: (www.kasargodvartha.com 22.08.2020) പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കുന്നുമ്മൽ നാസറിന്റെ മകൻ നിയാസി (23) നെയാണ് കാണാതായത്.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. നാലുപേരാണ് തോണിയിലുണ്ടായിരുന്നത്. ബാക്കി മൂന്ന് പേർ രക്ഷപ്പെട്ടു.
പോലീസ് സ്ഥലെത്തിയിട്ടുണ്ട്. നിയാസ് തോണിയുടെ എഞ്ചിൻ ഡ്രൈവറാണെന്നാണ് പോലീസ് പറയുന്നത്. പെരുമ്പള പാലത്തിന്റെ തൂണിൽ പോയി തോണി ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. നിയാസ് ഒഴുക്കിൽ പെട്ടതായാണ് സംശയിക്കുന്നത്.
ഫയർ ഫോഴ്‌സും നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തിവരികയാണ്.
Keywords: News, Kerala, Perumbala, Kasaragod, Top Headline, Missing, Boat, Bridge, Boat hits bridge filler; young man goes missing







