city-gold-ad-for-blogger

Conference | ബി എം എസ് കാസര്‍കോട് ജില്ലാ സമ്മേളനം 28, 29ന് പൊയിനാച്ചിയില്‍

കാസർകോട്: (KasargodVartha) ബി എം എസ് കാസര്‍കോട് ജില്ലാ സമ്മേളനം 28, 29 തീയതികളില്‍ പൊയിനാച്ചി ആശിര്‍വാദ് അവന്യൂവില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 28ന് വൈകുന്നേരം ജില്ലാ ഭാരവാഹിയോഗം സംസ്ഥാന സെക്രടറി അഡ്വ. പി മുരളീധരന്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 9.30 ന് പതാക ഉയര്‍ത്തുന്നതോട് കൂടി പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡന്റ് വി വി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ബി എം എസ് ദക്ഷിണ മേഖലാ സംഘടനാ സെക്രടറി എസ് ദുരൈരാജ് ഉദ്‌ഘാടനം ചെയ്യും.

Conference | ബി എം എസ് കാസര്‍കോട് ജില്ലാ സമ്മേളനം 28, 29ന് പൊയിനാച്ചിയില്‍

പരിപാടിയില്‍ ആര്‍ എസ് എസ് കണ്ണൂർ വിഭാഗ് സേവ പ്രമുഖ് കെ പ്രമോദ് സംസാരിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപോർട് ബി എം എസ് ജില്ലാ സെക്രടറി വി ഗോവിന്ദന്‍ മടിക്കൈയും വരവ് ചിലവ് കണക്ക് ട്രഷറര്‍ അനില്‍ ബി നായരും അവതരിപ്പിക്കും. സംഘടന ചര്‍ച്ചയ്ക്ക് അഡ്വ. പി മുരളീധരന്‍ നേതൃത്വം നല്‍കും. ഭാവി പരിപാടികള്‍ സംസ്ഥാന ട്രഷറര്‍ ബാലചന്ദ്രന്‍ മുന്നോട്ട് വയ്ക്കും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും സമാപനത്തിനും ബി എം എസ് ദക്ഷിണ മേഖല സഹ സംഘടനാ സെക്രടറി എം പി രാജീവന്‍ നേതൃത്വം നൽകും. ഗീതാ ബാലകൃഷ്ണന്‍ മസ്ദൂർ ഗീതം ആലപിക്കും .

ഇടതു - വലത് മുന്നണികള്‍ മാറി മാറി കേരളം ഭരിച്ചിട്ടും വികസനത്തിന്റെ രുചി അറിയാത്തവരാണ് ഇന്ന് കാസർകോട് ജില്ലക്കാരെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും ബി എം എസ് നേതാക്കൾ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി വി ബാലകൃഷ്ണന്‍, സെക്രടറി വി ഗോവിന്ദന്‍ മടിക്കൈ, അനില്‍ ബി നായര്‍, കെ വി ബാബു, ദിനേശ് പി, കെ എ ശ്രീനിവാസന്‍, വി ബി സത്യനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, BMS, Conference, Poinachi, BMS Kasaragod District Conference on 28th and 29th at Poinachi.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia