city-gold-ad-for-blogger
Aster MIMS 10/10/2023

Blood banks | കാസർകോട്ട് ബ്ലഡ് ബാങ്കുകളിൽ രക്തശേഖരം കുറയുന്നു; ആവശ്യക്കാർ കൂടിയിട്ടും രക്തദാനം ചെയ്യുന്നവർ കുറയുന്നുവെന്ന് മെഡികൽ ഓഫീസർ; അടിയന്തര ഘട്ടങ്ങളിൽ അടക്കം പ്രയാസം സൃഷ്ടിക്കും

കാസർകോട്: (www.kasargodvartha.com) ജില്ലയിൽ ബ്ലഡ് ബാങ്കുകളിൽ രക്തശേഖരം കുറയുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസർകോട് ജെനറൽ ആശുപത്രിയിലുമായി ജില്ലയിൽ രണ്ട് ബ്ലഡ് ബാങ്കുകളാണ് ഉള്ളത്. രക്തത്തിൻ്റെ ആവശ്യക്കാരുടെ എണ്ണം നിത്യവും കൂടി വരികയാണ് .എന്നാൽ രക്തം നൽകാനെത്തുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് കാസർകോട് ജെനറൽ ആശുപത്രി ബ്ലഡ് ബാങ്ക് മെഡികൽ ഓഫീസർ ഡോ. സൗമ്യ നായർ പറഞ്ഞു. രക്തം നൽകാനെത്തുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്നും അവർ വ്യക്തമാക്കി. ജെനറൽ ആശുപത്രിൽ നടന്ന രക്തദാന ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഡോ. സൗമ്യ.

Blood banks | കാസർകോട്ട് ബ്ലഡ് ബാങ്കുകളിൽ രക്തശേഖരം കുറയുന്നു; ആവശ്യക്കാർ കൂടിയിട്ടും രക്തദാനം ചെയ്യുന്നവർ കുറയുന്നുവെന്ന് മെഡികൽ ഓഫീസർ; അടിയന്തര ഘട്ടങ്ങളിൽ അടക്കം പ്രയാസം സൃഷ്ടിക്കും

കോവിഡിന് ശേഷം ബ്ലഡ് ബാങ്കുകളില്‍ രക്തദാനത്തിൽ വലിയ ഇടിവാണ് ഉണ്ടായതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അടിയന്തിര ഘട്ടത്തില്‍ വളരെ സുലഭമായ ഗ്രൂപ് ബ്ലഡ് പോലും സ്റ്റോകില്ലാത്ത അവസ്ഥയാണ്. മഴക്കാലത്ത് ഡെങ്കിപ്പനി പോലുള്ള വിവിധ രോഗങ്ങളുടെ കാലമായതിനാൽ രോഗികൾക്ക് പ്ലേറ്റ്ലെറ്റുകൾ ആവശ്യമാണ്. ഈ സമയത്ത് പ്ലേറ്റ്‌ലെറ്റുകളുടെയും രക്തത്തിന്റെയും ആവശ്യം വർധിക്കുന്നു. എന്നാൽ അതിനൊത്ത് രക്തശേഖരം കുറയുന്നത് വലിയ വെല്ലുവിളിയാണ്.

നിത്യേനയുണ്ടാകുന്ന അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, ശസ്ത്രക്രിയകള്‍, രക്തസംബന്ധമായ അസുഖങ്ങള്‍, പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന ആവശ്യങ്ങള്‍, കാന്‍സര്‍ ചികിത്സ, പൊള്ളല്‍, അനീമിയ, ഡയാലിസിസ് തുടങ്ങിയ വിവിധ സന്ദര്‍ഭങ്ങളില്‍ രക്തം ആവശ്യമായി വരുന്നുണ്ട്. മിക്കവാറും എല്ലാ രക്ത ഗ്രൂപുകളുടെയും സ്റ്റോക് കുറവാണ്. അതുകൊണ്ടുതന്നെ സ്വയം തയ്യാറായി രക്തം ദാനം ചെയ്യാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നാണ് അധികൃതർ ഉണർത്തുന്നത്.

ആര്‍ക്കൊക്കെ രക്തം ദാനം ചെയ്യാം?

18നും 60നും ഇടയിൽ പ്രായമുള്ള ആർക്കും തൊട്ടടുത്ത സര്‍കാര്‍ അംഗീകൃത രക്തബാങ്കില്‍ എത്തി രക്തം ദാനം ചെയ്യാം. ആരോഗ്യമുള്ള പുരുഷന് മൂന്നു മാസത്തിലൊരിക്കലും സ്ത്രീക്ക് നാലുമാസത്തിലൊരിക്കലും രക്തദാനം ചെയ്യാവുന്നതാണ്. ചുരുങ്ങിയത് 45 കിലോ ഭാരം ഉണ്ടായിരിക്കണം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ രക്തദാനം നടത്താൻ പാടല്ല. അസുഖം വന്ന് ഭേദമാകുമ്പോഴും നിശ്ചിതസമയം കഴിഞ്ഞു മാത്രമേ രക്തദാനം ചെയ്യാവൂ.

രക്ത ദാന ദിനം ആചരിച്ചു

കാസർകോട്: ജെനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് യൂനിറ്റിൻ്റെ നേതൃത്വത്തിൽ രക്ത ദാന ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌ ഉദ്ഘാടനം ചെയ്തു. 2022-23 വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാതാക്കളെ നൽകിയ സംഘടനക്കുള്ള ഉപഹാരം ബ്ലഡ് ഡോണേർസ് കേരള ഭാരവാഹികൾ ഏറ്റുവാങ്ങി. 1026 പേരാണ് ബിഡികെയുടെ നേതൃത്വത്തിൽ രക്തം ദാനം നൽകിയത്.

ഡി വൈ എഫ് ഐ 622, ടി ബി ഡി 455, സേവാഭാരതി 322, രുദ്രസേന 257, എൽ ബി എസ് കോളജ് 100, കേരള പൊലീസ് അസോസിയേഷൻ 102 എന്നിങ്ങനെയാണ് രക്തം നൽകിയവർ. കവിതാ കരുണാകരൻ പ്രതിജ്ഞ ചെയ്തു. നഴ്സിംഗ് സൂപ്രണ്ട് മിനി, ഡേവിസ്, ബിന്ദു സ്കറിയ, സ്വാതി തുടങ്ങിയവർ സംസാരിച്ചു.

Keywords: News, Kasaragod, Kerala, Blood banks, Blood Donation, General Hospital Kasaragod, District Hospital Kanhangad, Blood banks running on low reserves.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia