രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ വീടിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും
Mar 13, 2021, 13:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.03.2021) രാജ്മോഹൻ ഉണ്ണിത്താൻ എം പിയുടെ വീടിന് മുന്നിൽ കരിങ്കൊടിയും പോസ്റ്ററും. പടന്നക്കാട്ടുള്ള രാജ്മോഹൻ ഉണ്ണിത്താന്റെ വീടിന്റെയും ഓഫീസിൻ്റെയും മുന്നിലെ ഗേറ്റിലാണ് കരിങ്കൊടിയും പോസ്റ്ററും സ്ഥാപിച്ചത്.
കൊല്ലത്ത് നിന്നും അഭയം തേടിവന്നത് കോൺഗ്രസിൻ്റെ കുഴിമാടം തോണ്ടാനാണോ എന്ന് ചോദിച്ചു കൊണ്ട് സേവ് കോൺഗ്രസിൻ്റെ പേരിലാണ് കരിങ്കൊടിയും പോസ്റ്ററും സ്ഥാപിച്ചത്. ഇതിന് പിന്നിൽ കോൺഗ്രസുകാർ തന്നെയാണോ എന്ന കാര്യം വ്യക്തമല്ല.
Keywords: Rajmohan Unnithan, House, Kasaragod, Kerala, News, Top-Headlines, Black Flag, Poster, MP, Black flag and poster in front of Rajmohan Unnithan MP's house.