ഭവന പുനരുദ്ധാരണപ്രവര്‍ത്തിയിലെ അഴിമതി; കൗണ്‍സില്‍ യോഗത്തിനിടെ നഗരസഭാ ചെയര്‍പേഴ്‌സണിനെ ബി ജെ പി കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു
Dec 22, 2016, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 22/12/2016) വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അഴിമതിയെ ചൊല്ലി വാക്കേറ്റവും ബഹളവും. നഗരസഭാ ചെയര്‍പേഴ്‌സണിനെ ബി ജെ പി അംഗങ്ങള്‍ ബന്ദിയാക്കി. നഗരസഭയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി രാവിലെ 11.30 മണിയോടെയാണ് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം ആരംഭിച്ചത്.
നഗരസഭായോഗത്തില്‍ ചര്‍ച്ചക്കെടുത്ത വിഷയങ്ങളില്‍ 58ാമത്തെ അജണ്ടയായ പട്ടിക ജാതി ഭവന പുനരുദ്ധാരണപദ്ധതിയെക്കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യണമെന്ന ബി ജെ പി ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതാണ് ബഹളം തുടങ്ങാന്‍ കാരണമായത്. ബി ജെ പി അംഗങ്ങളുടെ പ്രതിഷേധവും അതിരുവിട്ടതോടെ യോഗനടപടികള്‍ അരമണിക്കൂറിനകം അവസാനിപ്പിക്കേണ്ടിവന്നു.
കാസര്‍കോട് നഗരസഭ നടപ്പിലാക്കിയ ഭവനപുനരുദ്ധാരണപ്രവര്‍ത്തിയില്‍ നഗരസഭയിലെ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഴിമതി നടത്തിയെന്നും അവരെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടത് ബഹളം രൂക്ഷമാക്കി. കൗണ്‍സില്‍ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മറ്റ് അജണ്ടകള്‍ മാറ്റിവെച്ച് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുണ്ടെന്നായിരുന്നു നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിന്റെ മറുപടി. ഇതോടെ പ്രതിപക്ഷ നേതാവ് പി രമേശന്റെ നേതൃത്വത്തിലുള്ള ബി ജെ പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയും നഗരസഭാ ചെയര്‍പേഴ്‌സണിനെ ഉപരോധിക്കുകയും ചെയ്തു.
ചെയര്‍പേഴ്‌സണിന്റെ ക്യാബിന്‍ ബി ജെ പി അംഗങ്ങള്‍ വളയുന്നതിനിടെ ലീഗ് വനിതാ അംഗങ്ങള്‍ ചെയര്‍പേഴ്‌സണിന് സംരക്ഷണവലയം തീര്‍ത്തു. യോഗത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ സംവാദങ്ങള്‍ നടന്നതോടെ യോഗനടപടികള്‍ തുടരാനാകാത്ത സ്ഥിതിയാണുണ്ടായത്. മറ്റ് വിഷയങ്ങളിലേക്ക് കടക്കാതെ യോഗം നിര്‍ത്തിവെച്ചതായി ചെയര്‍പേഴ്‌സണ്‍ അറിയിക്കുകയും ഡയസ് വിടുകയും ചെയ്തതോടെയാണ് ബി ജെ പി ഉപരോധം അവസാനിപ്പിച്ചത്. ഇതോടെ് അംഗങ്ങളെല്ലാം പിരിഞ്ഞുപോവുകയായിരുന്നു.
കാസര്‍കോട് നഗരസഭ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ മറവില്‍ വന്‍ അഴിമതികള്‍ നടക്കുകയാണെന്നും ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബി ജെ പി ബുധനാഴ്ച നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ നഗരസഭക്കെതിരെ അതിശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് ബി ജെ പി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Keywords: Kasaragod, Municipality, Kerala, BJP, Council Meet, Ward Member, Councilor, Protest, Meeting, BJP protest before Municipality