ബിജെപി ഹര്‍ത്താല്‍: കടകളടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും യുവാക്കളും ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി, കല്ലേറില്‍ പോലീസുകാരന് പരിക്ക്
Jan 3, 2017, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 03/01/2017) ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടുബന്ധിച്ച് ചൂരിയില്‍ കടകളടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടി. അക്രമം ശക്തമായതോടെ സ്ഥലത്തെത്തിയ പോലീസിന് നേരെയും കല്ലേറ് നടന്നു. ഇരുവിഭാഗത്തെയും പോലീസ് ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു. www.kasargodvartha.com
കല്ലേറില്‍ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ പോലീസുകാരനായ സജീവന്‍ കളത്തിലി (38)ന് പരിക്കേറ്റു. ഇദ്ദേഹത്തെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ചൂരിയില്‍ സംഘര്‍ഷമുണ്ടായത്. സംഘാര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ചൂരിയില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പെടുത്തി. www.kasargodvartha.com

Keywords: Kasaragod, Kerala, Injured, Harthal, Attack, Choori, BJP Harthal; Clash in Choori.