ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട്ട് വ്യാപകമായ അക്രമം; സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനും കടകള്‍ക്കും ബാങ്കുകള്‍ക്കും നേരെ അക്രമം, പോലീസ് വാനും തടഞ്ഞു
Jan 3, 2017, 12:14 IST
കാസര്‍കോട്: (www.kasargodvartha.com 03/01/2017) ബി ജെ പിയുടെ ജില്ലാ ഹര്‍ത്താലിനോട് അനുബന്ധിച്ച് കാസര്‍കോട്ട് വ്യാപക അക്രമം. സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം നടന്നു. കലക്ട്രേറ്റിലേക്കും എ ആര് ക്യാമ്പിലേക്കും ജീവനക്കാരെ കൊണ്ടുപോവുകയായിരുന്ന പോലീസ് വാനും തടഞ്ഞ് തിരിച്ചയച്ചു. രാവിലെ ഏഴ് മണി മുതല്‍ തന്നെ കറന്തക്കാട് കേന്ദ്രീകരിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ മുഴുവന്‍ വാനങ്ങളും തടഞ്ഞിരുന്നു. www.kasargodvartha.com
ചൂരി ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാര്‍ അടിച്ചുതകര്‍ത്തു. ഗ്യാസ് ടാങ്കറുകളും നാഷണല്‍ പെര്‍മിറ്റ് ലോറികളും ദേശീയ പാതയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. രാവിലെ 10.30 മണിയോടെ പ്രകടനം ആരംഭിച്ചു. ഇതിനകം റെയില്‍വേ സ്റ്റേഷനില്‍നിന്നും ജീവനക്കാരെ കയറ്റിപോവുകയായിരുന്ന പോലീസ് വാന്‍ തടഞ്ഞു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ അരമണിക്കൂറോളും വാഗ് വാദം നടന്നു. ഒരു വാഹനത്തേയും കടത്തിവിട്ടില്ല. www.kasargodvartha.com
വാര്‍ത്താ റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടശേഷം ഫോട്ടോയെടുക്കുന്നതും തടഞ്ഞു. നേതാക്കള്‍ എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. പ്രകടനമായി നീങ്ങിയ ബി ജെ പി പ്രവര്‍ത്തകര്‍ തുറന്നുവെച്ച മുഴുവന്‍ ബാങ്കുകളും അടപ്പിച്ചു. എം ജി റോഡിലെ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറ് നടത്തി. നഗരത്തില്‍ സ്ഥാപിച്ച മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഫഌക്സുകളും ബാനറുകളും നശിപ്പിച്ചു. www.kasargodvartha.com
പുലിക്കുന്നിലെ തുറന്നിട്ട ഒരു ലാബ് തകര്‍ത്തു. പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിയതോടെ ഇതില്‍നിന്നും അമ്പതോളം പ്രവര്‍ത്തകര്‍ സി പി എം നിയന്ത്രണത്തിലുള്ള കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് ഇരച്ചുകയറി. ബാങ്കിന് നേരെ കല്ലേറും നടത്തി. ജീവനക്കാര്‍ ഷട്ടര്‍ താഴ്ത്തിയതിനാല്‍ നാശനഷ്ടം ഒഴിവായി. പിന്നാലെ എത്തിയ പോലീസ് ലാത്തിവീശിയും കണ്ണീര് വാതകം പ്രയോഗിച്ചും ഹര്‍ത്താല്‍ അനുകൂലികളെ തുരത്തുകയായിരുന്നു. www.kasargodvartha.com
തൊട്ടടുത്തുള്ള ദേശാഭിമാനി ഓഫീസിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഇവരെ തടഞ്ഞു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇന്ത്യന്‍ കോഫീ ഹൗസിന് നേരേയും കല്ലേറ് നടന്നു. സംഘര്‍ഷം നടക്കുന്ന വിവരം അറിഞ്ഞ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസും സ്ഥലത്തെത്തിയിരുന്നു. www.kasargodvartha.com
പോലീസ് ലാത്തിചാര്‍ജില്‍ ഒരു ബി ജെ പി പ്രവര്ത്തകന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഡി വൈ എസ് പി എംവി സുകുമാരന്‍, കാസര്‍കോട് സി ഐ സിഎ അബ്ദുര്‍ റഹീം, എസ് ഐ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പ്രകടനത്തെ അനുഗമിച്ചു. പോലീസ് സംയമനം പാലിച്ചുതുകൊണ്ടും ഇടപെട്ടതുകൊണ്ടുംമാത്രമാണ് പ്രശ്നം കൂടുതല്‍ വശളാകാതിരുന്നത്.
കൂടുതല്‍ ചിത്രങ്ങള്‍

Keywords: Kasaragod, Kerala, Police, CPM, Attack, Harthal, BJP Harthal: Attack against CPM office and shops.