'ബൈപാസ് നിര്‍മ്മാണ തടസം: മന്ത്രി ജി സുധാകരന്റെ പ്രസ്താവന ആടിനെ പട്ടിയാക്കുന്നത്'
May 10, 2017, 08:03 IST
ആലപ്പുഴ: (www.kasargodvartha.com 10.05.2017) സംസ്ഥാന സര്‍ക്കാര്‍ ബൈപാസ് നിര്‍മ്മാണത്തിന് നല്‍കാനുള്ള തുക നല്‍കാതെ നിര്‍മ്മാണം വൈകിപ്പിച്ചിട്ട് ആ കുറ്റം ബിജെപി യുടെയും കളക്ടറുടേയും മേല്‍ ചാരാനുള്ള മന്ത്രി ജി സുധാകരന്റെ നീക്കം ആടിനെ പട്ടിയാക്കുന്നത് പോലെയാണെന്ന് ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി വിനോദ് കുമാര്‍ പറഞ്ഞു.
കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈകാരികവും നൂറ്റാണ്ടുകള്‍ പഴക്കവുമുള്ള ശ്രീ രാമകൃഷ്ണദേവന്റെ ഓര്‍മ്മകള്‍ പേറുന്ന ആല്‍മരവും പ്രതിഷ്ടകളും ബൈപാസിനുവേണ്ടി മാറ്റി സ്ഥാപിക്കാന്‍ വിശ്വാസികളും സംഘടനകളും സമ്മതിച്ചിരുന്നു. എന്നിട്ടും അത് വിധിപ്രകാരം മാറ്റിസ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ വിഹിതം കൊണ്ടാണ് ഇപ്പോള്‍ ബൈപാസ് പണിമുടക്കം കൂടാതെ നടക്കുന്നത്. സംസ്ഥാന വിഹിതം മുടങ്ങിയിട്ട് മാസങ്ങളായി. ആല്‍ ദൈവമാണെന്ന് പറഞ്ഞു അവഹേളിക്കുന്ന മന്ത്രി സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിലെ മേല്‍പ്പാലം എങ്ങനെയാണ് വളഞ്ഞു പോയത് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. സ്വന്തം സര്‍ക്കാരിന്റെ കഴിവുകേടും ധനമന്ത്രിയുമായുള്ള മൂപ്പിളപ്പ തര്‍ക്കവും മറയ്ക്കാന്‍ കുറ്റം മറ്റുള്ളവരില്‍ ചാര്‍ത്തുന്ന സിപിഎം നയം മന്ത്രി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kerala, Top-Headlines, Minister, State, National highway, Bypass, news, Collectorate, BJP, BJP against G Sudhakaran on bypass issue.