city-gold-ad-for-blogger

Binoy Viswam | ലോക്സഭ തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമെന്ന് ബിനോയ് വിശ്വം; 'സിപിഐ സ്ഥാനാർഥികളെ 27ന് പ്രഖ്യാപിക്കും'

കാസർകോട്: (KasargodVartha) ലോക്സഭ തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വം പറഞ്ഞു. സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് കമ്യൂണിസ്റ്റ് പാർടികൾക്ക് നിശ്ചിതമായ സംഘടനാ ശൈലിയുണ്ടെന്നും സിപിഐ സ്ഥാനാർഥികളെ 27ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

Binoy Viswam | ലോക്സഭ തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമെന്ന് ബിനോയ് വിശ്വം; 'സിപിഐ സ്ഥാനാർഥികളെ 27ന് പ്രഖ്യാപിക്കും'

സ്ഥാനാർഥി നിർണയത്തിനുള്ള പ്രവർത്തനം സിപിഐ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഒന്നാം ഘട്ടമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂടീവ് യോഗം. തിരുവനന്തപുരത്ത് ശക്തമായ മത്സരം ഉണ്ടാകും. ബിജെപി കേന്ദ്ര മന്ത്രിമാരടക്കം ആരെ ഇറക്കിയാലും എൽഡിഎഫ് വിജയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ഇതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ പരിവാടികളിൽ സംബന്ധിക്കാനായി കാസർകോട്ടെത്തിയ ബിനോയ് വിശ്വത്തെ റെയിൽവേ സ്റ്റേഷനിൽ സിപിഐ ജില്ലാ സെക്രടറി സി പി ബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഹസൈനാർ, ഭാർഗവി, സുരേഷ് ബാബു, കെ കുഞ്ഞിരാമൻ, പി വിജയകുമാർ, ബിജു ഉണ്ണിത്താൻ, ബി സുകുമാരൻ, തുളസീധരൻ ബളാനം, രേണുക ഭാസ്കരൻ, രാധാകൃഷ്ണൻ പെരുമ്പള, നാരായണൻ മൈലൂല, കിഷോർ കെ ടി അക്കിത്തായ, ഹരിദാസ്, ഭാസ്കരൻ, ജയൻ എസ്, സുകുമാരൻ കാച്ചിക്കാട് തുടങ്ങിയവർ സംബന്ധിച്ചു.

Binoy Viswam | ലോക്സഭ തിരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമെന്ന് ബിനോയ് വിശ്വം; 'സിപിഐ സ്ഥാനാർഥികളെ 27ന് പ്രഖ്യാപിക്കും'

Keywords: News, Kerala, Kasaragod, Binoy Viswam, LDF, Lok Sabha election, Malayalam News, Politics, Binoy Viswam said that LDF ready for Lok Sabha elections.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia