city-gold-ad-for-blogger

നാടിനെ ഞെട്ടിച്ച് ബൈക്ക് ഷോറൂം ജീവനക്കാരന്റെ അപകടമരണം; സ്‌കൂട്ടറിലേക്ക് ബസ് കയറിയത് കുറുകെ ചാടിയ നായയെ വെട്ടിച്ചപ്പോള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2019) കെ എസ് ടി പി സംസ്ഥാന പാതയില്‍ കൊവ്വല്‍പള്ളിയില്‍ ബൈക്ക് ഷോറൂം ജീവനക്കാരന്റെ അപകടമരണം നാടിനെ ഞെട്ടിച്ചു. കാനത്തൂര്‍ തൈരയിലെ അരവിന്ദാക്ഷന്‍ - സാക്ഷരതാ പ്രേരക് പുഷ്പ ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജ് (22) ആണ് മരിച്ചത്. ഒടയംചാലിലെ ടി വി എസ് ബൈക്ക് ഷോറൂം ജീവനക്കാരനായിരുന്നു. ഷോറൂമില്‍ നിന്നും കാഞ്ഞങ്ങാട്ടെ ടി വി എസ് ഷോറൂമിലേക്ക് സ്‌കൂട്ടറുമായി പോവുന്നതിനിടെയാണ് അപകടമുണ്ടായത്.

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ ബസിനടിയില്‍പെടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ അശ്വിന്‍ മരണപ്പെട്ടു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റിയാണ് റോഡില്‍ തളം കെട്ടി നിന്ന രക്തം നീക്കിയത്. കുറ്റിക്കോല്‍ ടി വി എസ് ബൈക്ക് ഷോറൂം ജീവനക്കാരനായ അക്ഷയ് സഹോദരനാണ്. മറ്റൊരു സഹോദരന്‍: ആദര്‍ശ്.

നാടിനെ ഞെട്ടിച്ച് ബൈക്ക് ഷോറൂം ജീവനക്കാരന്റെ അപകടമരണം; സ്‌കൂട്ടറിലേക്ക് ബസ് കയറിയത് കുറുകെ ചാടിയ നായയെ വെട്ടിച്ചപ്പോള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Kanhangad, Accident, Top-Headlines, Accidental Death, Bike show room employee's death makes natives shocked
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia