city-gold-ad-for-blogger

വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക് യാത്രക്കാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2020) വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

രാവണേശ്വരം സ്വദേശി രതീഷ് അരയി (35) ആണ് മരിച്ചത്. ഇഖ്ബാല്‍ ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തു എഞ്ചിന്‍ തകരാര്‍ മൂലം വഴിയില്‍ കിടന്ന പാഴ് വസ്തുക്കള്‍ കയറ്റിയ ഗുഡ്‌സ് ഓടോ റിക്ഷയെ മറ്റൊരു വാഹനം ഉപയോഗിച്ച് നീളമുള്ള കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം.

വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക് യാത്രക്കാരന് ദാരുണാന്ത്യം


ആദ്യ വാഹനം ഇഖ്ബാല്‍ ജംഗ്ഷനിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞയുടന്‍ പിറകില്‍ എഞ്ചിന്‍ തകരാര്‍ ഉള്ള വാഹനം കെ എസ് ടി പി റോഡില്‍ ഉളള സമയത്ത് കാഞ്ഞങ്ങാടു ഭാഗത്തു നിന്നു ബൈകില്‍ രാവണേശ്വരത്തേക്കു പോവുകയായിരുന്ന രതീഷിന്റെ കഴുത്തില്‍ കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കുരുങ്ങി. യുവാവ് റോഡിലേക്കു തെറിച്ചു വീണു.

ബൈക് ഏതാനും മീറ്റര്‍ അകലെ തെറിച്ചു പോയി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ യുവാവിനെ മന്‍സൂര്‍ ആശുപത്രിയിലേക്കു എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

കെട്ടിവലിക്കാന്‍ ഉപയോഗിച്ച നീളമുള്ള പ്ലാസ്റ്റിക് കയറാണ് യുവാവിന്റെ കഴുത്തില്‍ ആഴത്തില്‍മുറിവേല്‍പ്പിച്ചത്.രക്തം വാര്‍ന്നു റോഡില്‍ തളം കെട്ടിയിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.

Keywords: Kasaragod, News, Kerala ,Bike, Road, Plastic, hospital, Kanhangad, Ravaneshwaram, Top-Headlines, Bike rider dead in the accident after the rope used to tie the vehicle got stuck in the neck

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia