city-gold-ad-for-blogger

Fire | 'മോടോർ സൈകിളിന് തീവെച്ചപ്പോൾ വീടിന് തീപിടിച്ചു, അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബനാഥന് പൊളളലേറ്റു'; പൊലീസ് കേസെടുത്തു

അമ്പലത്തറ: (KasargodVartha) പ്രതികാരം തീർക്കാൻ വീട്ടുമുറ്റത്ത് വെച്ചിരുന്ന മോടോർ സൈകിളിന് തീവെച്ചതിനെ തുടർന്ന് തീപടർന്ന് വീടിന് തീ പിടിച്ചതായി പരാതി. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബനാഥന് പൊള്ളലേറ്റു. അമ്പലത്തറ പന്നിക്കൂറിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പന്നിക്കൂറിലെ കൊട്ടാരത്തിൽ ജോയി ആൻ്റണിക്കാണ് (62) പൊള്ളലേറ്റത്. സംഭവത്തിൽ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഭിൻ അബ്രഹാം എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.
   
Fire | 'മോടോർ സൈകിളിന് തീവെച്ചപ്പോൾ വീടിന് തീപിടിച്ചു, അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബനാഥന് പൊളളലേറ്റു'; പൊലീസ് കേസെടുത്തു

ജോയി ആൻ്റണിയുടെ കാർപോർചിൽ നിർത്തിയിട്ടിരുന്ന ബൈകിന്റെ പെട്രോൾ പൈപ് ഊരി തീ വെക്കുകയായിരുന്നുവെന്നും തീപടർന്ന് വീടിന്റെ ജനാല, വയറിംഗ് ഉൾപെടെ കത്തിനശിച്ചതായും പരാതിയിൽ പറയുന്നു. തന്നെ മൊബൈൽ ഫോൺ കൊണ്ടും ഭാര്യയെ ടോർച് കൊണ്ടും അടിച്ചും ഇടിച്ചും കുത്തിയും പരിക്കേൽപ്പിച്ചതായും ജോയി ആൻ്റണി പറഞ്ഞു.

ജോയ് ആൻ്റണിയെയും ഭാര്യ ജാൻസിയേയും (58) കാഞ്ഞങ്ങാട് ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ അണയ്ക്കുന്നതിനിടെ ജോയ് ആന്റണിയുടെ തലമുടി കത്തി. ചെവിക്കും കൈക്കും ഉൾപെടെ പൊള്ളലുണ്ട്. ബൈക് പൂർണമായും കത്തി ചാമ്പലായി. തീവെപ്പിൽ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഗൃഹനാഥൻ പറഞ്ഞു. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
  
Fire | 'മോടോർ സൈകിളിന് തീവെച്ചപ്പോൾ വീടിന് തീപിടിച്ചു, അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുടുംബനാഥന് പൊളളലേറ്റു'; പൊലീസ് കേസെടുത്തു

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Bike damaged in fire, man injured.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia