Conference | ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘത്തിന്റെ ദേശീയ സമ്മേളനം ജനുവരി 28 മുതൽ കളനാട്ട്
Jan 24, 2024, 18:40 IST
കാസർകോട്: (KasargodVartha) ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘത്തിന്റെ ദേശീയ സമ്മേളനം ജനുവരി 28, 29, 30 തീയതികളില്‍ പി പി മുകുന്ദന്‍ നഗറിൽ (കളനാട് കവെന്‍ഷന്‍ സെന്റര്‍) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചിന്മയ മിഷന്‍ കേരള റീജിണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി ഭദ്രദീപം തെളിയിക്കും. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. അഖിലേൻഡ്യ പ്രസിഡണ്ട് സി എച് സുരേഷ് അധ്യക്ഷത വഹിക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നായി 450 പ്രതിനിധികള്‍ പങ്കെടുക്കും. ആരോഗ്യ സെമിനാര്‍ ഗോപാലകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്യും. 30ന് സി കെ പത്മനാഭന്‍ പ്രഭാഷണം നടത്തും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടുകൂടി സമ്മേളനം സമാപിക്കും. വാർത്താസമ്മേളനത്തില്‍ അഡ്വ. കരിന്തളം രാജഗോപാലന്‍, സി എച് സുരേഷ്, കെ ദയാനന്ദ, എം ബാലകൃഷ്ണ, സി എച് ജയേന്ദ്ര എന്നിവർ പങ്കെടുത്തു.
< !- START disable copy paste -->

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Conference, Bharatiya Rajya Pensioners Mahasangh, Bharatiya Rajya Pensioners Mahasangh National conference from January 28.
< !- START disable copy paste -->