city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ചുമതലയേറ്റു

കാസര്‍കോട്: (www.kasargodvartha.com 13.07.2021) ജില്ലാ കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ചൊവ്വാഴ്ച രാവിലെ 10.45ന് കാസര്‍കോട് കലക്ടറേറ്റില്‍ ചുമതയേറ്റു. സ്ഥലം മാറുന്ന ഡോ.ഡി സജിത് ബാബു കലക്ടറുടെ ചേമ്പറിൽ ബൊകെ നൽകി സ്വീകരിച്ചു. അധികാര രേഖകൾ കൈമാറി. എ ഡി എം എ കെ രമേന്ദ്രൻ, സബ് കലക്ടർ ഡി ആർ മേഘശ്രീ, കാസർകോട് ആർ ഡി ഒ അതുൽ സ്വാമിനാഥ് തുടങ്ങിയവർ സംബന്ധിച്ചു.

 
കാസര്‍കോട് കലക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ചുമതലയേറ്റു

 

ജില്ലയിലെ ആദ്യ വനിത കലക്ടറാണ് ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്. 2010 ഐ എ എസ് ബാചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ ഇവർ. അമേരികയിലെ മിഷിഗണ്‍ യൂനിവേഴ്‌സിറ്റി സ്റ്റീഫന്‍ എം റോസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും ഇന്ദിരാഗാന്ധി നാഷനല്‍ ഓപെണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ മാസ്റ്റര്‍ ബിരുദവും മുംബൈ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബിരുദവും നേടിയിട്ടുണ്ട്.

നിലവില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. കേരള കോ ഓപറേറ്റീവ് മില്‍ക് മാര്‍കെറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനജിങ് ഡയറക്ടര്‍, ആസൂത്രണ സാമ്പത്തീകകാര്യ വകുപ്പ് ഡെപ്യൂടി സെക്രടറി, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍, ലോടെറി വകുപ്പ് ഡയറക്ടര്‍, ഫോര്‍ട് കൊച്ചി സബ് കലക്ടർ എന്നീ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

പരേതനായ റണ്‍വീര്‍ ചന്ദ് ഭണ്ഡാരിയുടെയും സുഷമ്മ ഭണ്ഡാരിയുടെയും മകളാണ്. ഭര്‍ത്താവ്: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡികല്‍ സയന്‍സ് ആൻഡ് ടെക്‌നോളിയിലെ ന്യൂറല്‍ എന്‍ജിനീയര്‍ നികുഞ്ച് ഭഗത്. മക്കള്‍: വിഹാന്‍, മിറാള്‍.
< !- START disable copy paste -->

Keywords:  Kerala, Kasaragod, District Collector, Top-Headlines, Appointment, Collectorate, Rank, IAS, Thiruvananthapuram, Kochi, Bhandari Swagat Ranveerchand takes charge as new Collector of Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia