city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Summer Foods | ചൂട്​ കാലം എത്തി! ആരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?

ന്യൂഡെൽഹി: (KasargodVartha) ചൂട് കാലം വന്നെത്തി. ചുട്ടു പൊള്ളുന്ന വെയിൽ മനുഷ്യ ശരീരത്തെ പല രീതിയിൽ ബാധിച്ചേക്കാം. ആഹാരം മുതൽ വസ്ത്രവും ചർമ സംരക്ഷണവും സൺഗ്ലാസുകളും ആരോഗ്യ പാനീയങ്ങളും അങ്ങനെ നിരവധി കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ചൂട് കാലം, മഴക്കാലം, മഞ്ഞു കാലം ഇതൊക്കെ മാറി മാറി ഉണ്ടാവുന്നതാണ്. എന്നാൽ അതിനനുസരിച്ചു നമ്മള്‍ ജീവിത രീതികളും മാറ്റേണ്ടതുണ്ട്, പ്രത്യേകിച്ച് ഭക്ഷണ കാര്യങ്ങളിൽ. നല്ല ഭക്ഷണ ശീലം ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണ്. ചൂട് കാലത്ത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങൾ എന്താണെന്ന് അറിയാം.

Summer Foods | ചൂട്​ കാലം എത്തി! ആരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം?

തണുപ്പ് കാലത്തു ചൂടുള്ള ഭക്ഷണവും ചൂട് കാലത്തു തണുപ്പുള്ള ഭക്ഷണവുമാണ് നമ്മള്‍ സാധാരണ പിന്തുടർന്ന് വരുന്നത്. കാത്സ്യവും പ്രോട്ടീനും നിറഞ്ഞ തൈര് ചൂട് കാലത്തു കുടിക്കാൻ പറ്റിയ പാനീയമാണ്. ഇത് ആരോഗ്യത്തിന് അത്യുത്തമമാണ്. ഇതിൽ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്കുകള്‍ ചൂട് കാലത്തു നമ്മുടെ ശരീരത്തിന് ഗുണം ചെയ്യും. ദഹനം എളുപ്പമാക്കാനും തൈര് നല്ലതാണ്. കൂടാതെ മലയാളികൾക്ക് ചോറിന് കൂട്ടാൻ തൈര് പുതിയ ശീലമല്ല.

തൈര് പോലെ തന്നെ മോരിൻ വെള്ളവും ഈ വേനൽ കാലത്തു നല്ലതാണ്. ദാഹം അകറ്റാനും ക്ഷീണം മാറാനും മോര് നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ മോര് വെള്ളം പൊതുവെ എല്ലാവർക്കും ഇഷ്ടമാണ്. പ്രോബയോട്ടിക്കുകൾ നിറഞ്ഞ പാനീയം കൂടിയാണിത്. കലോറി കുറഞ്ഞ പാനീയമായത് കൊണ്ട് തടിയുള്ളവർക്കോ മെലിഞ്ഞവർക്കോ പേടിയില്ലാതെ കുടിക്കാനും സാധിക്കും. മലബന്ധം പോലെയുള്ള ഉദര പ്രശ്നങ്ങൾക്കും മോര് അത്യുത്തമമാണ്. കൂടാതെ ദഹന പ്രശ്നങ്ങളും വയറ് വീർക്കലും തടയാനും മോര് ഗുണം ചെയ്യും.

കൂടാതെ വേനൽക്കാലത്തു കഴിക്കാൻ പറ്റിയ ഒന്നാണ് ഓട്സ്. വയറിലെ നല്ല ബാക്ടീരിയകളെ വളർത്താനും നില നിർത്താനും ഓട്സ് ആഹാര ശീലങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്. ദീർഘ നേരം വയറ് നിറഞ്ഞ പോലെ തോന്നിപ്പിക്കുന്നത് കൊണ്ട് അമിതമായ വിശപ്പ് കുറയ്ക്കാനും ഓട്സ് നല്ലതാണ്. അത് പോലെ ബാര്‍ലി, റാഗി, ക്വിനോവ പോലുള്ള ധാന്യങ്ങളും (Whole grain) ചൂട് കാലത്ത് കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വയറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഇത് നല്ലതാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും വയറിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഹോള്‍ ഗ്രെയ്‌നുകള്‍ സഹായിക്കും. മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഇതിൽ നിന്ന് ലഭ്യമാണ്.

കൂടാതെ വാഴപ്പഴവും ചൂട് കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ചൂട് കാലത്തു സാധാരണ കണ്ട് വരാറുള്ള അതിസാരം, വയറു വേദന എന്നിവയ്‌ക്കെല്ലാം പരിഹാര മാർഗമാണ് വാഴപ്പഴം. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാനും സഹായിക്കും. ഒപ്പം വിശപ്പ് മാറാനും നല്ലതാണ്. രുചിയിലും മലയാളികൾക്ക് പ്രിയമാണ് ഇത്. പോഷക സമ്പുഷ്ടമായ വാഴപ്പഴം കുട്ടികൾക്കും നല്ലതാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ കഴിക്കുന്ന ആഹാരം കൂടിയാണിത്. കൂടാതെ നാരങ്ങ വെള്ളം, കക്കിരി, വെള്ളരിക്ക, ഉള്ളി, തക്കാളി, ബ്രോക്കോളി, തണ്ണിമത്തൻ, പുതിയിന, തേങ്ങ വെള്ളം ഇവയൊക്കെ ചൂട് കാലത്തു ഗുണം ചെയ്യുന്ന പ്രത്യേക ഭക്ഷണങ്ങളാണ്. ആരോഗ്യമുള്ള ആഹാര രീതിയിലൂടെ ഈ വേനൽകാലവും നമുക്ക് കഴിച്ചുകൂടാം.

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Summer Foods, Best Summer Foods To Keep Your Body Cool.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia