city-gold-ad-for-blogger

യുഎഇയിലേക്ക് എംപ്ലോയിമെന്റ് വിസ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന ബംഗളൂരു വിസ റാക്കറ്റ് രംഗത്ത്; കാസര്‍കോട്ടെ പലരും കെണിയില്‍ വീണു

കാസര്‍കോട്: (www.kasargodvartha.com 17.06.2017) ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ വിസ റാക്കറ്റ് തട്ടിപ്പില്‍ കാസര്‍കോട്ടെ നിരവധി പേരും കുടുങ്ങി. യുഎഇയിലേക്ക് എംപ്ലോയ്‌മെന്റ് വിസ നല്‍കുമെന്ന് പറഞ്ഞാണ് വ്യാജ വിസ നല്‍കി തട്ടിപ്പ് നടത്തുന്നത്. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും സന്ദേശം അയച്ചാണ് തൊഴില്‍വിസയുണ്ടെന്നും ബന്ധപ്പെടണമെന്നും റാക്കറ്റിലെ കണ്ണികള്‍ ആവശ്യപ്പെടുന്നത്. 3,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടത്. വിസ നല്‍കുമ്പോള്‍ 40,000 രൂപ കൂടി നല്‍കണം.

എന്നാല്‍ ഇത്തരത്തില്‍ നല്‍കുന്നത് വ്യാജവിസയാണെന്നാണ് ആരോപണം. ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വിസ ലഭിച്ച കാസര്‍കോട്ടെ ഒരു യുവാവ് മൗലവി ട്രാവല്‍സില്‍ എത്തി വിസ സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ട്രാവല്‍ എജന്‍സി നടത്തിയ അന്വേഷണത്തില്‍ യുവാവിന് ലഭിച്ചത് വ്യാജവിസയാണെന്ന് കണ്ടെത്തി അറിയിക്കുകയായിരുന്നു.

എംപ്ലോയ്‌മെന്റ് വിസയെന്ന് പറഞ്ഞ് നല്‍കുന്ന വിസയുടെ കാലാവധി 2020 ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രൊഫഷനായി കാണിച്ചിരിക്കുന്നത് ബോഡിംഗ് പാസ് എന്നാണ്. പലരും ചതിക്കുഴി അറിയാതെയാണ് ഇവരുടെ കെണിയില്‍ വീഴുന്നത്. ഇതിനു മുമ്പും ഇത്തരം വിസാ തട്ടിപ്പ് സംഘങ്ങള്‍ രംഗത്തിറങ്ങിയിരുന്നു. എന്നിട്ടും പലരും ഒന്നുമന്വേഷിക്കാതെ ഇവരുടെ പിന്നാലെ പോവുകയാണ്. പോലീസിന് നല്‍കുന്ന പരാതികള്‍ വേണ്ടത്ര ഗൗരവത്തോടെ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

Keywords:  Kasaragod, Top-Headlines, Kerala, news, Cheating, Bengaluru visa racket who fraudulently offer a job visa to UAE, Many Kasaragod persons victims

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia