city-gold-ad-for-blogger
Aster MIMS 10/10/2023

Probe | ബെംഗ്‌ളൂറു കഫേയിലെ സ്‌ഫോടനം ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചെന്ന് പൊലീസ് നിഗമനം; 2022ലെ മംഗ്‌ളൂറു സ്‌ഫോടനവുമായി സമാനതയുണ്ടെന്ന് സംശയം; എന്‍ഐഎയും ഐബിയും അന്വേഷിക്കും

ബെംഗ്‌ളൂറു: (KasargodVartha) രാമേശ്വരം കഫേയിലെ സ്‌ഫോടനം എന്‍ഐഎയും (ദേശീയ അന്വേഷണ ഏജൻസി-NIA) ഐബിയും (ഇൻ്റലിജൻസ് ബ്യൂറോ-IB) അന്വേഷിക്കും. എന്‍ഐഎയും ഐബിയും ഉച്ചയ്ക്ക് പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ശക്തി കുറഞ്ഞ ഐഇഡിയാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു. സ്‌ഫോടക വസ്തു ടിഫിന്‍ കാരിയറിലാണ് ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്‌ഫോടനം ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് പൊലീസ് കരുതുന്നത്. ടൈമറിന്റെ അവശിഷ്ടം കണ്ടെത്തി. അമോണിയം നൈട്രേറ്റ് ഉപയോഗിച്ച് നിര്‍മിച്ച ബോംബ് ഡീസല്‍ ഉപയോഗിച്ചാണോ പ്രവര്‍ത്തിപ്പിച്ചതെന്ന് എഫ്എസ്എല്‍ റിപോര്‍ട് വന്ന ശേഷമേ വ്യക്തമാകൂ. ഉച്ചയ്ക്ക് ഒരു മണിക്ക് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗ ശേഷം കര്‍ണാടക മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടേക്കും. സംഭവത്തില്‍ കസ്റ്റഡിയിലുള്ള ആളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. യു എ പി എ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ബെംഗ്‌ളൂറു കഫേയിലെ സ്‌ഫോടനവും 2022ലെ മംഗ്‌ളൂറു സ്‌ഫോടനവും തമ്മിലെ സമാനതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. 2022 നവംബര്‍ 19 ന് മംഗ്‌ളൂറില്‍ ഒരു ഓടോറിക്ഷയില്‍ പൊട്ടിത്തെറിച്ച കുകര്‍ ബോംബ് സ്‌ഫോടനവുമായുളള കഫെ സ്‌ഫോടനത്തിന്റെ സമാനതകളാണ് പരിശോധിക്കുന്നത്.

വൈറ്റ്ഫീല്‍ഡിന് സമീപം ബ്രൂക്ഫീല്‍ഡിലെ രാമേശ്വരം കഫേ ഹോടെലില്‍ വെള്ളിയാഴ്ച (01.03.2024) ഉച്ചയ്ക്കുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ക്കാണ് പരുക്കേറ്റത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോടെല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കുമാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്. പരുക്കേറ്റ ചിലരുടെ ശരീരത്തില്‍ ഗ്ലാസ്, ലോഹ ചീളുകള്‍ എന്നിവ തുളഞ്ഞുകയറിയിട്ടുണ്ട്. സംഭവം നടന്ന സമയത്ത് 3540 പേരാണ് കഫേയില്‍ ഉണ്ടായിരുന്നത്.

സ്‌ഫോടകവസ്തു ഉണ്ടായിരുന്ന ബാഗിന് സമീപത്ത് ഇരുന്ന 46കാരിയുടെ കര്‍ണപുടം തകര്‍ന്ന നിലയിലാണ്. 45% പൊള്ളലേറ്റ ഇവര്‍ക്ക് പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്‌തെങ്കിലും കേള്‍വിശക്തി നഷ്ടമായേക്കും.

നിരവധി ആളുകള്‍ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ആദ്യം ഹോടെലിലെ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചെന്ന് സംശയിച്ചെങ്കിലും, ഉപേക്ഷിച്ച നിലയിലുള്ള ബാഗില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിന്നീട് കണ്ടെത്തി. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ ബാഗ് ഉപേക്ഷിച്ചു പോയ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു ലഭിച്ചിട്ടുണ്ട്. ഇയാള്‍ പണമടച്ച് ടോകണ്‍ എടുക്കുന്നതും ഭക്ഷണം കഴിക്കാതെ പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. അപ്രതീക്ഷിതമായി സ്‌ഫോടനമുണ്ടായതോടെ ജീവനക്കാരടക്കം നാലുവഴി ചിതറിയോടി.

അതിനിടെ, ബെംഗ്‌ളൂറു കഫേ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിച്ചതായി ഡെല്‍ഹി പൊലീസ് അറിയിച്ചു. തിരക്കുള്ള സ്ഥലങ്ങളിലടക്കം ജാഗ്രതയുണ്ട്. ഉത്സവ ആഘോഷങ്ങള്‍ വരാനിരിക്കെ സുരക്ഷ കര്‍ശനമാക്കാനാണ് നിര്‍ദേശം.

Probe | ബെംഗ്‌ളൂറു കഫേയിലെ സ്‌ഫോടനം ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചെന്ന് പൊലീസ് നിഗമനം; 2022ലെ മംഗ്‌ളൂറു സ്‌ഫോടനവുമായി സമാനതയുണ്ടെന്ന് സംശയം; എന്‍ഐഎയും ഐബിയും അന്വേഷിക്കും

സംഭവം തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോണ്‍ഗ്രസ് സര്‍കാര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്ര ആരോപിച്ചു. സംഭവത്തില്‍ രാഷ്ട്രീയക്കളിക്ക് ഇല്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. 2022-ല്‍ അടക്കം മംഗ്‌ളൂറില്‍ ഉണ്ടായ കുകര്‍ സ്‌ഫോടനം ബി ജെ പി ഭരണകാലത്തായിരുന്നു. അത്തരം വില കുറഞ്ഞ രാഷ്ട്രീയാരോപണങ്ങള്‍ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആവശ്യമെങ്കില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടും. പാചകവാതക സിലിന്‍ഡര്‍ പൊട്ടിയതാണെന്നാണ് പലരും ആദ്യം കരുതിയത്. എന്നാല്‍, ഹോടെലിലെ സിലിന്‍ഡറുകളൊന്നും പൊട്ടിയിട്ടില്ലെന്ന് ഉടമ ദിവ്യ രാഘവേന്ദ്ര ഉടന്‍ തന്നെ അറിയിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#Karnataka #BengaluruBlast #RameshwaramCafe #RameshwaramCafeBlast #Bengaluru

A total of nine persons were injured in the incident but one woman sustained serious injuries. The police are now looking for the man who left behind the bag in the restaurant. pic.twitter.com/Qq0A0Jeo92— Express Bengaluru (@IEBengaluru) March 1, 2024 

Keywords: News, National, National-News, Top-Headlines, Crime, Police-News, Bengaluru Restaurant Blast, Man, Wearing Cap, Mask, Suspect, IED, Mangaluru 2022 Blast, Police, Investigation, Similarity, Rameshwaram Cafe, CCTV, Minister, BJP, Allegation, Accused, Injured, Treatment, Bengaluru restaurant blast: Man wearing cap, mask a suspect; IED like one used in Mangaluru, 2022.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL