Railway | ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്ത! ബെംഗ്ളുറു - കണ്ണൂർ - ബെംഗ്ളുറു എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; സർവീസ് വൈകാതെ തുടങ്ങും
Jan 30, 2024, 19:17 IST
കാസർകോട്: (KasaragodVartha) മലബാറിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് ബെംഗ്ളുറു - കണ്ണൂർ - ബെംഗ്ളുറു എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി. ട്രെയിൻ നമ്പർ 16511 ബെംഗ്ളുറു-കോഴിക്കോട് എക്സ്പ്രസ് രാത്രി 9.35ന് ബെംഗ്ളൂറിൽ നിന്നും പുറപ്പെടും. പിറ്റേന്ന് രാവിലെ 10.55ന് കണ്ണൂരിലും ഉച്ചക്ക് 12.40ന് കോഴിക്കോടും എത്തിച്ചേരും.
16512 കോഴിക്കോട് - ബെംഗ്ളുറു എക്സ്പ്രസ് വൈകീട്ട് 3.30ന് കോഴിക്കോട് നിന്ന് പുറപ്പെടും. അഞ്ച് മണിക്ക് കണ്ണൂരിലും പിറ്റേന്ന് രാവിലെ 6.35ന് ബെംഗ്ളൂറിലും എത്തിച്ചേരും. തലശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് പുതുതായി സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.
ഏറ്റവും സൗകര്യപ്രദമായ അടുത്ത തീയതിയിൽ പുതിയ റൂടിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ ഉത്തരവിൽ വ്യക്തമാക്കി. കടുത്ത യാത്ര ദുരിതം നേരിടുന്ന ഉത്തരമലബാറിലെ യാത്രക്കാർക്ക് ഇനി ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നിന്ന് പുതിയൊരു ട്രെയിൻ കൂടി സർവീസ് തുടങ്ങുന്നത് അൽപം ആശ്വാസം പകരും.