city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Eating Garlic | കിടക്കുന്നതിന് മുമ്പ് വെളുത്തുള്ളി നുറുക്കി 5 മിനിറ്റിനു ശേഷം കഴിക്കൂ; ലഭിക്കുന്നത് ഈ ഗുണങ്ങള്‍

കൊച്ചി: (KasargodVartha) നല്ലൊരു പ്രകൃതിദത്ത മരുന്നാണ് വെളുത്തുള്ളി എന്നകാര്യത്തില്‍ സംശയം വേണ്ട. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പെടെയുള്ള നിരവധി ആന്റി ഓക്‌സിഡന്റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു. 

ജലദോഷം അടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി നല്ലൊരു പരിഹാര മാഗമാണ്. കിടക്കും മുന്‍പ് 2-3 വെളുത്തുള്ളി നുറുക്കി കഴിക്കുന്നത് വഴി ആരോഗ്യപരമായി പല ഗുണങ്ങളും ലഭിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Eating Garlic | കിടക്കുന്നതിന് മുമ്പ് വെളുത്തുള്ളി നുറുക്കി 5 മിനിറ്റിനു ശേഷം കഴിക്കൂ; ലഭിക്കുന്നത് ഈ ഗുണങ്ങള്‍
 
ഗുണങ്ങള്‍

*രാത്രി സമയത്ത് ശരീരത്തിലെ രക്തചംക്രമണം കൃത്യമായി നടക്കുന്നത് അവയവങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും കോശങ്ങളെ നന്നാക്കാനുമാണ്. വെളുത്തുള്ളി കഴിക്കുന്നത് വഴി ഇതിന് സഹായിക്കും.

*ജലദോഷം, അലര്‍ജി, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടു പോലുള്ള പ്രശ്നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്.

*ഉറക്കക്കുറവുള്ളവര്‍ക്ക് നല്ലൊരു പരിഹാരമാണ് രാത്രിയില്‍ വെളുത്തുള്ളി കഴിക്കുന്നത്.

*ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ചു രാത്രി ഭക്ഷണം ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നുവെങ്കില്‍.

*വയറ്റിലെ കാന്‍സര്‍, കുടല്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.

*ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് അത്ലെറ്റ്സ് ഫുട്ട്, ചെവിയിലെ ഇന്‍ഫെക്ഷനുകള്‍ തുടങ്ങിയവ ഒഴിവാക്കാന്‍.

*വെളുത്തുള്ളിയില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി രാത്രിയില്‍ കഴിക്കുന്നതു നല്ലതാണ്.

*ലിവറിലെ മെറ്റലുകളും ടോക്സിനുകളുമെല്ലാം നീക്കാന്‍ സഹായിക്കുന്നു.

*വെളുത്തുള്ളി നുറുക്കി 5 മിനിറ്റു കഴിഞ്ഞ ശേഷം കഴിക്കുക. ഇത് വായുവിലെ ഓക്സിജനുമായി ചേര്‍ന്ന് ശരീരസംരക്ഷണത്തിനു സഹായിക്കുന്ന ഒരു പ്രത്യേക എന്‍സൈം പുറപ്പെടുവിക്കുന്നു.

*വെളുത്തുള്ളിക്കൊപ്പം ഒരു ഗ്ലാസ് വെള്ളവും കുടിക്കുക. ഇത് ശീലമാക്കുന്നതു നല്ലതാണ്.

*രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്.

*വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

*ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി ഗുണകരമാണ്.

Keywords: Benefits of eating garlic at night: Top advantages to know about, Kochi, News, Benefits of Eating Garlic, Health Tips, Health, Drinking Water, Body Protection, Liver, Kerala News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia