city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal Maqam Uroos | ബേക്കൽ മഖാം ഉറൂസ് 18ന് തുടങ്ങും; വിവിധ ദിവസങ്ങളിലായി പ്രമുഖർ സംബന്ധിക്കും; 21ന് ഡോ. വി പി ഗംഗാധരൻ നയിക്കുന്ന കാൻസർ മെഡികൽ കാംപ്

കാസർകോട്: (KasargodVartha) ബേക്കൽ ബാവാ വൽ ഹസൻ മഖാം ഉറൂസ് ജനുവരി 18 മുതൽ 29 വരെ മത പ്രഭാഷണ പരമ്പരയോടു കൂടി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18ന് രാത്രി എട്ട് മണിക്ക് സമസ്ത പ്രസിഡൻ്റും ബേക്കൽ ജമാഅത് ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. ബേക്കൽ ഖത്വീബ് ശാഫി ബാഖവി ചാലിയം പ്രാർഥനയും ശുഐബ് മാലിക് ഖിറാഅതും നടത്തും. ഹാമിദ് യാസീൻ ജൗഹരി കൊല്ലം പ്രഭാഷണം നടത്തും.

Bekal Maqam Uroos | ബേക്കൽ മഖാം ഉറൂസ് 18ന് തുടങ്ങും; വിവിധ ദിവസങ്ങളിലായി പ്രമുഖർ സംബന്ധിക്കും; 21ന് ഡോ. വി പി ഗംഗാധരൻ നയിക്കുന്ന കാൻസർ മെഡികൽ കാംപ്

19ന് രാത്രി എട്ട് മണിക്ക് ലുക്മാനുൽ ഹകീം സഖാഫി പുല്ലാര, 20ന് നവാസ് മന്നാനി പനവൂർ എന്നിവർ പ്രഭാഷണം നടത്തും. 21ന് രാവിലെ പത്ത് മണിക്ക് പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. ഗംഗാധരൻ നയിക്കുന്ന കാൻസർ മെഡികൽ കാംപ് നടത്തും. ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ബേക്കൽ സിഐ യുപി വിപിൻ, ബേക്കൽ കോട്ട മുഖ്യ പ്രാണ ക്ഷേത്രം പ്രസിഡൻ്റ് എച് മഞ്ജുനാഥ ഭട്ട്, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രം പ്രസി ഡൻ്റ് ടി പുരുഷോത്തമൻ, ഡോ.നൗഫൽ കളനാട്, ഡോ.സാജിദ് തൊട്ടി, ഡോ. ആശിഖ് അബ്ദുല്ല, ഡോ. ഖലീൽ സലാം എന്നിവർ സംബന്ധിക്കും. രാത്രി എട്ട് മണിക്ക് ശമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.

22ന് രാത്രി എട്ട് മണിക്ക് പേരോട് അബ്ദുർ റഹ് മാൻ സഖാഫി, 23ന് ഇപി അബൂബകർ അൽ ഖാസിമി പത്തനാപുരം, 24ന് മസ്ഊദ് സഖാഫി ഗൂഢല്ലൂർ, 25ന് എഎം നൗശാദ് ബാഖവി ചിറയിൻകീഴ്, 26ന് കുമ്മനം നിസാമുദ്ദീൻ അസ്ഹരി എന്നിവർ പ്രഭാഷണം നടത്തും. 27ന് രാത്രി എട്ട് മണിക്ക് ഖാസി സിഎച് അബ്ദുല്ല മുസ്ലിയാർ, ബേക്കൽ ഇബ്രാഹിം മുസ്ലിയാർ, ഖത്വീബ് ബി മൊയ്തു ഹാജി ബേക്കൽ അനുസ്മരണ സമ്മേളനത്തിൽ ബേക്കൽ മുദരീസ് ആസിഫ് ഹിമമി അഹ്സനി അനുസ്മരണ പ്രഭാഷണം നടത്തും.

28ന് രാത്രി എട്ട് മണിക്ക് കാഞ്ഞാർ അഹ്‌മദ്‌ കബീർ ബാഖവി പ്രഭാഷണം നടത്തും. കൂട്ടുപ്രാർഥനക്ക് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. 29ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മൗലീദ് പാരായണം നടക്കും. നാല് മണിക്ക് അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും. വാർത്താസമ്മേളനത്തിൽ എഎ മുഹമ്മദ് കുഞ്ഞി, ഇഖ്ബാൽ ബേകറി, ഗഫൂർ ശാഫി, ഇസ്മാഈൽ ഹാജി കോട്ടപ്പള്ള, അജീർ നൈഫ്, അബ്ദുല്ല ബേക്കൽ എന്നിവർ സംബന്ധിച്ചു.

Keywords:  Bekal Makham Uroos will start on 18th, Kasaragod, News, Bekal Makham Uroos, Cancer, Medical Camp, Press Meet, Conference, Speach, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia