city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബേക്കൽ കോട്ട വീണ്ടും സഞ്ചാരികൾക്കായി തുറന്നു

ബേക്കൽ: (www.kasargodvartha.com 01.09.2021) കോവിഡിനെ തുടർന്ന് അടച്ചിട്ട ബേക്കൽ കോട്ട വീണ്ടും സഞ്ചാരികൾക്കായി തുറന്നു. ബുധനാഴ്ച രാവിലെ മുതലാണ് സഞ്ചാരികളെ വീണ്ടും പ്രവേശിപ്പിക്കാൻ തുടങ്ങിയത്. രാജ്യത്ത് കോവിഡ് നിരക്ക് കുറഞ്ഞതിനെ തുടർന്ന് ആർകിയോജികൽ സർവേ ഓഫ് ഇൻഡ്യയുടെ കീഴിലുള്ള പൈതൃക കേന്ദ്രങ്ങളെല്ലാം തുറന്ന് കൊടുത്തെങ്കിലും കേരളത്തിൽ കോവിഡ് വ്യാപനം കുറയാത്തതിനാൽ ബേക്കൽ ഉൾപെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളൊന്നും തുറന്ന് കൊടുത്തിരുന്നില്ല.

   
ബേക്കൽ കോട്ട വീണ്ടും സഞ്ചാരികൾക്കായി തുറന്നു



ബേക്കൽ കോട്ട നിയന്ത്രണങ്ങളുടെ പ്രവർത്തിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകിയതിനെ തുടർന്നാണ് കോട്ട ബുധനാഴ്ച സഞ്ചാരികൾക്കായി തുറന്നത്. ആദ്യ ദിവസം ആയത് കൊണ്ടും ആളുകൾ അറിയാത്തത് കൊണ്ടും കോട്ടകാണാൻ എത്തിയവരുടെ എണ്ണം കുറവാണ്.

വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തുമെന്നാണ് കരുതുന്നത്. ടൂറിസം കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോടെലുകളും, ഹോംസ്റ്റേ, റെസ്റ്റോറൻ്റുകൾ അടക്കം കടുത്ത പ്രതിസന്ധിയിലായിരുന്നു. പുതിയ തീരുമാനം വൻ പ്രതീക്ഷയോടെയാണ് ഇവർ കാണുന്നത്.


Keywords: Kasaragod, News, Top-Headlines, COVID-19, Bekal, Collectorate, Tourism, Bekal Fort reopens to tourists.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia