ചെങ്കോട്ടയ്ക്ക് പിന്നാലെ കേന്ദ്രം വില്‍ക്കുന്ന ചരിത്ര സ്മാരകങ്ങളില്‍ ബേക്കല്‍ കോട്ടയും; വാങ്ങുന്നത് ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ സ്ഥാപനം;കേരളത്തില്‍ നിന്ന് മട്ടാഞ്ചേരി കൊട്ടാരവും സ്വകാര്യ കമ്പനിക്ക്
May 1, 2018, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2018) കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ സംരംഭകര്‍ക്ക് വില്ക്കാന് തീരുമാനിച്ച രാജ്യത്തെ 95 ചരിത്രസ്മാരകങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ അഭിമാനമായ ബേക്കല്‍ കോട്ടയും. ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ ഗ്രൂപ്പാണ് ബേക്കല്‍ കോട്ട ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
കേരളത്തില്‍ നിന്നും ബേക്കല്‍ കോട്ടയ്ക്ക് പുറമെ മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവും സ്വകാര്യ ഗ്രൂപ്പിന് കൈമാറും.
രാജ്യത്തെ സുപ്രധാന ചരിത്രസ്മാരകങ്ങള്‍ നാല് ഘട്ടമായാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 95 സ്മാരകം ഏറ്റെടുക്കാന്‍ 31 സ്ഥാപനങ്ങള്‍ ഇതിനകം മുന്നോട്ട് വന്നിട്ടുണ്ട്. കേന്ദ്രം തയ്യാറാക്കിയ ആദ്യഘട്ട പട്ടികയില്‍ത്തന്നെ മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത് ട്രാവല്‍ കോര്പറേഷന് ഓഫ് ഇന്ത്യയാണ്. രണ്ടാംഘട്ട പട്ടികയിലാണ് ബേക്കല്‍ കോട്ടയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ രാജ്യത്തെ പ്രധാനപ്പെട്ട പൗരാണിക ക്ഷേത്രങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളും പള്ളികളുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.
സ്മാരകങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും കുത്തകള്‍ക്ക് കൈമാറുന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 'പൈതൃകകേന്ദ്രങ്ങള്‍ ഏറ്റെടുക്കല്‍' പദ്ധതിക്ക് 2017ലെ ലോക വിനോദസഞ്ചാര ദിനത്തിലാണ് തുടക്കമായത്. ടൂറിസം മന്ത്രാലയം മുന്‍കൈയെടുത്തുള്ള പദ്ധതി സാംസ്കാരികമന്ത്രാലയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓരോ പൈതൃകകേന്ദ്രവും തുടക്കത്തില്‍ അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറുന്നത്.
പൈതൃകകേന്ദ്രങ്ങള്‍ കുത്തക കമ്പനികളെ ഏല്‍പ്പിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു. സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും മെച്ചപ്പെട്ട മേല്‍നോട്ടം ഉറപ്പാക്കാനുമാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കുന്നു. ഇതിനെ പാട്ടത്തിന് കൊടുക്കലായി കാണേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് എന്തെങ്കിലും പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്നും മന്ത്രി പറയുന്നു. എന്നാല്‍, കമ്പനികള്‍ സഞ്ചാരികളില്‍നിന്ന് നിരക്കുകള്‍ ഈടാക്കുമോയെന്ന ചോദ്യത്തിന് മന്ത്രിക്കും വ്യക്തമായ ഉത്തരം നല്‍കാനാകുന്നില്ല.
പൈതൃക കേന്ദ്രങ്ങളും ഏറ്റെടുക്കുന്ന സ്വകാര്യ ഗ്രൂപ്പുകളും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Top-Headlines, Bekal fort, Bekal fort also adopt after red for Adoption.
< !- START disable copy paste -->

ജന്തര്‍ മന്ദര്‍ ഡല്‍ഹി (എസ്ബിഐ ഫൗണ്ടേഷന്), കൊണാര്‍ക്ക് സൂര്യക്ഷേത്രം (ടികെ ഇന്റര്‍നാഷണല്‍), ഭുവനേശ്വര്‍ രാജറാണി ക്ഷേത്രം (ടികെ ഇന്റര്‍നാഷണല്‍), ഹംപി കര്‍ണാടക (യാത്ര ഓണ്‍ലൈന്‍), ലെ കൊട്ടാരം ജമ്മു കശ്മീര്‍ (യാത്ര ഓണ്‍ലൈന്‍), കുത്തബ്മിനാര്‍ (യാത്ര), അജന്ത ഗുഹകള്‍ (യാത്ര), സഫ്ദര്‍ജങ് കുടീരം (ട്രാവല്‍ കോര്പറേഷന്), ഗംഗോത്രി ക്ഷേത്രവും ഗോമുഖ് പാതയും (അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റര്‍ അസോസിയേഷന്), പുരാണകില ഡല്‍ഹി (എന്‍ബിസിസി), താജ്മഹല്‍ ആഗ്ര ചെങ്കോട്ട ഇടനാഴി (ജിഎംആര്‍ സ്പോര്‍ട്സ്), ചെങ്കോട്ട ആഗ്ര (ജിഎംആര്‍ സ്പോര്‍ട്സ്), ഫിറോസ്ഷാകോട്ല ഡല്‍ഹി (ജിഎംആര്‍), ഗോള്കോണ്ട കോട്ട ഹൈദരാബാദ് (ജിഎംആര്‍), റോക്ക്കട്ട് ഹിന്ദു ക്ഷേത്രം ഗുണ്ടൂര്‍ (ജിഎംആര്‍), രാമപ്പ ക്ഷേത്രം തെലങ്കാന (ജിഎംആര്‍), ഖജുരാഹോ ക്ഷേത്രം (ജിഎംആര്‍), എലിഫന്റാ ഗുഹ മഹാരാഷ്ട്ര (ദൃഷ്ടി), കൊളാബാ ഫോര്‍ട്ട് (ദൃഷ്ടി), ഓള്‍ഡ് ഗോവ ചര്‍ച്ച് ക്ലസ്റ്റര്‍ ഗോവ (ദൃഷ്ടി), മൊര്‍ജിം ബീച്ച് ഗോവ (ദൃഷ്ടി), ചപുര ഫോര്‍ട്ട് ഗോവ (ദൃഷ്ടി), ചാര്‍മിനാര്‍ ഹൈദരാബാദ് (ഐടിസി ഹോട്ടല്‍സ്), ജയ്സാല്‍മീര്‍ കോട്ട (ഐ ലവ് ഫൗണ്ടേഷന്), മഹാബോധി ക്ഷേത്രം ബുദ്ധഗയ (യെസ് ബാങ്ക്), സാഞ്ചി സ്തൂപം മധ്യപ്രദേശ് (യെസ് ബാങ്ക്), നളന്ദ പൗരാണികാവശിഷ്ടങ്ങള്‍ (യെസ് ബാങ്ക്), അംബര്‍ കോട്ട ജയ്പുര്‍ (വി റിസോര്‍ട്സ്), നഹര്‍ഗഡ് കോട്ട ജയ്പുര്‍ (വി റിസോര്‍ട്സ്), കുംഭല്ഗഡ് കോട്ട രാജസ്ഥാന് (വി റിസോര്‍ട്സ്), ടിപ്പു കൊട്ടാരം ബംഗളൂരു (വി റിസോര്‍ട്സ്), ബസിലിക്ക ബോം ജീസസ് ഗോവ (വി റിസോര്‍ട്സ്), മഹാബലിപുരം ക്ഷേത്രം തമിഴ്നാട് (ഇന്ത്യന്‍ അസോസിയേഷന് ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് ഐഎടിഒ), എല്ലോറ ഗുഹ (ഐഎടിഓ), ചിത്തോര്‍ഗഡ് കോട്ട രാജസ്ഥാന് (പദ്മിനി ഹവേലി).