city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Child Died | മരിച്ച കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ വട്ടം ചുറ്റിയത് 5 മണിക്കൂര്‍, ഇതിനിടെ 3 ആശുപത്രികള്‍ കയറിയിറങ്ങി; ജീവന്റെ തുടിപ്പുണ്ടെന്ന സംശയത്താല്‍ ആരോഗ്യപ്രവര്‍ത്തകരുടെ മുന്നിലെത്തിച്ചുവെങ്കിലും ഒന്നര വയസുകാരന്റെ ദേഹം അനങ്ങിയില്ല

കാഞ്ഞങ്ങാട്: (KasargodVartha) മരിച്ച കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ വട്ടം ചുറ്റിയത് അഞ്ച് മണിക്കൂര്‍. ഒടുവില്‍ ജീവന്റെ തുടിപ്പുണ്ടെന്ന സംശയത്താല്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒന്നര വയസ്സുകാരന്റെ ദേഹം അനങ്ങിയില്ല. മൂന്ന് ആശുപത്രികള്‍ കയറിയിറങ്ങിയശേഷമാണ് മരണം സ്ഥിരീകരിക്കപ്പെട്ടത്.

Child Died | മരിച്ച കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ വട്ടം ചുറ്റിയത് 5 മണിക്കൂര്‍, ഇതിനിടെ 3 ആശുപത്രികള്‍ കയറിയിറങ്ങി; ജീവന്റെ തുടിപ്പുണ്ടെന്ന സംശയത്താല്‍ ആരോഗ്യപ്രവര്‍ത്തകരുടെ മുന്നിലെത്തിച്ചുവെങ്കിലും ഒന്നര വയസുകാരന്റെ ദേഹം അനങ്ങിയില്ല

ബേക്കല്‍ മൗവ്വല്‍ അംഗനവാടിക്ക് സമീപത്തെ ഓടോ റിക്ഷ ഡ്രൈവര്‍ ബാലകൃഷ്ണന്‍-സുമലത ദമ്പതികളുടെ മകന്‍ ശിവകൃഷ്ണയാണ് (ഒന്നര) കട്ടിലില്‍ നിന്ന് കളിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ വീണ് മരിച്ചത്. കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയശേഷം കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തിയശേഷം പരിശോധിച്ച ഡോക്ടര്‍ കുട്ടി നേരത്തെ മരിച്ചിരുന്നുവെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

മരണവിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും അടക്കമുള്ളവരെത്തി സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പിനിടെ കുട്ടിയുടെ കൈക്ക് ചൂടുണ്ടെന്നും മരിച്ചിട്ടില്ലെന്നും അറിയിച്ചതിന് പിന്നാലെ വീണ്ടും പരിചയത്തിലുള്ള ഡോക്ടറെ വിളിച്ചു വരുത്തി പരിശോധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് വീണ്ടും പ്രതീക്ഷയോടെ കുഞ്ഞിന്റെ മൃതദേഹവുമായി വീട്ടുകാര്‍ വൈകിട്ട് നാലുമണിയോടെ വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ഓടിയെത്തിയത്.

ജില്ലാശുപത്രിയില്‍ മെഡികല്‍ ഓഫീസര്‍ ഉള്‍പെടെയുള്ള ഡോക്ടര്‍മാര്‍ കുഞ്ഞിനെ വിശദമായി പരിശോധനക്ക് വിധേയമാക്കി ഏറെനേരം നിരീക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞ് മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കുട്ടി രാവിലെ മരിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും കാസര്‍കോട് നിന്നും കൊണ്ട് വന്ന ശേഷം നാലുമണിക്കൂറിലേറെ വീട്ടില്‍ ഉണ്ടായ സമയത്തോ വീട്ടില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയോയായിരിക്കും കുട്ടി മരിച്ചതാകാമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. പോസ്റ്റുമോര്‍ടം നടപടികള്‍ വെള്ളിയാഴ്ച (12.01.2024) നടക്കും.

Keywords: News, Malayalam News, Kasaragod, Kerala, Chid Died, Hospitial, Doctors, Bekal: Family circled the dead child for five hours

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia