Lips Beauty Care | ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ദിവസവും ബീറ്റ് റൂട് കഴിക്കൂ; മുഖത്തെ പാടുകള്‍ മാറ്റാന്‍ മാത്രമല്ല, ചുണ്ടിന് പിങ്ക് നിറവും നല്‍കുന്നു; അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ ഇതാ
Jan 18, 2024, 21:38 IST
കൊച്ചി: (KasargodVartha) ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന യുവതലമുറയാണ് ഇന്നത്തേത്. സൗന്ദര്യ സംരക്ഷണത്തിനായി പലരും കോസ്‌മെറ്റിക് (Cosmetic) സാധനങ്ങളെയാണ് പലപ്പോഴും ആശ്രയിക്കുക. ചുണ്ടിന് ഇരുണ്ട നിറമാണെങ്കില്‍ അത് മറച്ചുവയ്ക്കാന്‍ ലിപിസ്റ്റിക് (Lipsticks)ഇടുകയാണ് പതിവ്.
എന്നാല്‍ ഭക്ഷണ മെനുവില്‍ ദിവസവും ബീറ്റ്‌റൂട് (Beetroot) ഉള്‍പെടുത്തിയാല്‍ ചായം തേക്കേണ്ട ആവശ്യമൊന്നും തന്നെ ഉണ്ടാകുന്നില്ല. ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും വളരെ അധികം പ്രാധാന്യം നല്‍കുന്ന ഒരു ഭക്ഷണ സാധനമാണ് ബീറ്റ്റൂട്.
മുഖത്തെ പാടുകള്‍ മാറ്റാന്‍ മാത്രമല്ല, ചുണ്ടിന് നിറം നല്‍കാനും ബീറ്റ് റൂടിന് കഴിയും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചുണ്ടുകളിലെ ഇരുണ്ട നിറം അകറ്റുകയും പിങ്ക് നിറം നല്‍കുകയും ചെയ്യുന്നു.
ചുണ്ടുകള്‍ക്ക് മികച്ച പോഷണം നല്‍കുന്നതോടൊപ്പം വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകളെ സുഖപ്പെടുത്തുകയും മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ബീറ്റ് റൂടില്‍ അടങ്ങിയിരിക്കുന്ന ജലാംശം ചുണ്ടുകളെ വളരെ മൃദുലമാക്കാനും സഹായിക്കുന്നു.
ചുണ്ടുകളിലെ പിഗ്മെന്റേഷനും (Pigmentation) നിര്‍ജീവ കോശങ്ങളും കുറയ്ക്കുന്ന ലിപ്-ലൈറ്റനിംഗ് ഏജന്റായും ബീറ്റ്‌റൂട് പ്രവര്‍ത്തിക്കുന്നു. ബീറ്റ്‌റൂടിന്റെ ജ്യൂസ് ചുണ്ടുകള്‍ക്ക് തിളക്കം നല്‍കുന്നു. ചുണ്ടില്‍ പതിവായി ബീറ്റ്‌റൂട് പുരട്ടുന്നതിലൂടെ കൂടുതല്‍ ലോലമാകാനും സഹായിക്കുന്നു.
ചുണ്ടിന്റെ സംരക്ഷണത്തിനായി ബീറ്റ് റൂട് ഉപയോഗിക്കുന്ന വിധം
*ആദ്യമൊരു ബീറ്റ്റൂട് ചികഞ്ഞെടുക്കുക (Grate). അത് മിക്‌സിയില്‍ അടിച്ച് ജ്യൂസാക്കി എടുക്കുക. അതിലേക്ക് അല്‍പം വെണ്ണ ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. നല്ലോളം ഇളക്കിയ ശേഷം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. അതിനു ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ചുണ്ടുകള്‍ക്ക് നല്ല പിങ്ക് നിറം ലഭിക്കാന്‍ ഇത് വളരെയധികം സഹായിക്കും.
*ഒരു കഷണം ബീറ്റ്റൂട് എടുത്ത് 15 മുതല്‍ 20 മിനിറ്റ് വരെ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. അതിന് ശേഷം ഇത് ചുണ്ടില്‍ പുരാട്ടുവന്നതാണ്. കുറച്ച് നേരം മസാജ്(Massage) ചെയ്യുന്നത് ചുണ്ടിന് നല്ല നിറം കിട്ടാന്‍ സഹായിക്കും.
* ആദ്യം ഒരു ടീസ്പൂണ്‍ ബീറ്റ്റൂട് ജ്യൂസ് എടുക്കുക. ഇതിലേക്ക് അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കാം. തുടര്‍ന്ന് നന്നായി യോജിപ്പിക്കുക. രണ്ടിലും അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയുടെ ഗുണങ്ങള്‍ ചുണ്ടുകളെ മനോഹരമാക്കുന്നു. പാര്‍ടികളിലെല്ലാം തിളങ്ങുകയും ചെയ്യാം.
Keywords: Beetroot for Lighter & Pinker Lips- How to Use & Benefits, Kochi, News, Beetroot, Pinker Lips, Health, Health Tips, Juice, Party, Kerala News.