ബാര്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Sep 29, 2020, 16:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.09.2020) ബാര്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി നഗറിലെ പ്രഭാകരനെ (52) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്‍ - മാധവി ദമ്പതികളുടെ മകനാണ്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലെക്ക് താമസം മാറിയിരുന്നു. പ്രഭാകന്‍െ്‌റ ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തെതിനെ തുടര്‍ന്ന് ബന്ധു വീട്ടില്‍ വന്ന് നോക്കിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഭാര്യ: ലേഖ. മക്കള്‍: പ്രജിത്ത്, അഭിരാം. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Keywords: Kerala, News, Kasaragod, Kanhangad, Youth, Man, Death, Hanged, suicide, Wife, House, Top-Headlines, Bar employee found dead hanged.