Seized | കാറിൽ കടത്തിയ 2 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Aug 9, 2023, 10:56 IST
മഞ്ചേശ്വരം: (www.kasargodvartha.com) കാറിൽ കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ കോഴിക്കോട് ജില്ലയിലെ മുഹമ്മദ് ശാഫി (33) എന്നയാൾക്കെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എം യൂനസും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കെ എൽ 57 പി 7581 ഹുൻഡായി ഐ20 കാറിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
18,000 പാകറ്റുകളിലായി 150 കി ഗ്രാം പുകയില ഉത്‌പന്നങ്ങളാണ് പിടികൂടിയതെന്നും ഇതിന് ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ കെ എ ജനാർധനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നിശാദ് പി നായർ, പി പി മുഹമ്മദ് ഇജാസ്, എം എം, അഖിലേഷ് എന്നിവരും പങ്കെടുത്തു.