city-gold-ad-for-blogger

Found Dead | വീട്ടിൽ ആരുമില്ലാത്ത സമയത്ത് ബാങ്ക് മാനജരെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബദിയഡുക്ക: (www.kasargodvartha.com) വീട്ടിൽ ആരുമില്ലാത്ത സമയത്ത് ബാങ്ക് മാനജരെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക നാരമ്പാടി നാടുവങ്കൊടി ദുർഗാനിലയത്തിലെ പി രാമചന്ദ്ര എന്ന വിനോദ് (44) ആണ് മരിച്ചത്. എടനാട് സർവീസ് സഹകരണ ബാങ്കിന്റെ കളത്തൂർ ശാഖ മാനജരാണ്.

Found Dead | വീട്ടിൽ ആരുമില്ലാത്ത സമയത്ത് ബാങ്ക് മാനജരെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ബാങ്കിൽ നിന്ന് അവധി എടുത്ത് അസിസ്റ്റന്റ് മാനജർക്ക് താക്കോൽ കൈമാറിയിരുന്നു. ഭാര്യയും മകനും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. ഭാര്യ കമലാക്ഷി മൗവ്വാറിലെ സ്വന്തം വീട്ടിലേക്കും ബദിയഡുക്ക നവജീവൻ ഹയർ സെകൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഏക മകൻ വൈശാഖ് സ്‌കൂളിലും പോയിരുന്നു.

Found Dead | വീട്ടിൽ ആരുമില്ലാത്ത സമയത്ത് ബാങ്ക് മാനജരെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വീടിന് സമീപത്തെ സ്ത്രീ വൈകീട്ട് പശുവിന് വെള്ളമെടുക്കാൻ വീട്ടിൽ ചെന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു. പരേതനായ ലക്ഷ്മണ - ഭാനുമതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മന മോഹനൻ, ഹരീഷ്, സുരേന്ദ്ര, മുരളി, രാജേഷ്, രാജേശ്വരി.

Keywords: News, Kasaragod, Kerala, Found Dead, Obituary, Badiadka, Police, Obituary, Bank manager found dead.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia