ബന്തിയോട് വെടിവെപ്പ്: കുപ്രസിദ്ധ ക്രിമിനല്‍ ടിക്കി അമ്മി അറസ്റ്റില്‍; ലോറിയും മൂന്ന് കാറുകളും പിടികൂടി
Nov 1, 2020, 16:38 IST
ഉപ്പള: (www.kasargodvartha.com 01.11.2020) ബന്തിയോട് അടുക്കയില്‍ ശനിയാഴ്ച രാവിലെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ക്രിമിനല്‍ കുക്കറിലെ ടിക്കി അമ്മി എന്ന അബ്ദുല്‍ അമീറിനെ (30) കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, കുമ്പള സി ഐ പ്രമോദ്, എസ് ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
അടുക്ക ബൈത്തല എന്ന സ്ഥലത്തു വെച്ചാണ് അമ്മി അറസ്റ്റിലായത്.
മിനി അധോലോകമായി വളര്‍ന്ന ഉപ്പളയിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലാണ് വെടിവെപ്പും അക്രമവും നടന്നത്.
അക്രമത്തിനു ഉപയോഗിച്ച നാലുവാഹനങ്ങള്‍ പിടിച്ചെടുത്തു. ഒരു ആള്‍ട്ടോ കാര്‍, ഒരു ബെലേനോ കാര്‍, ഒരു ബ്രസ്സ കാര്‍, എയ്ച്ചര്‍ ലോറി എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്.
ബാക്കിയുള്ള പ്രതികള്‍ക്കു വേണ്ടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഉര്‍ജിതമായ തിരച്ചില്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഉപ്പളയിലെ ഗ്യാംഗ് ലീഡര്‍മാരായ ടിക്കി അമ്മിയുടെയും ഇന്തു ഉസ്മാന്റയും ഷെബീറലിയുടെയും നേതൃത്വത്തിലുള്ള സംഘങ്ങളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
വെടിവെപ്പുണ്ടായസ്ഥലത്ത് നിന്നും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്.
Keywords: Kasaragod, Bandiyod, Uppala, Kerala, Manjeshwaram, News, Police, Case, Arrest, Lorry, Car, Seized, Bandiyod Shooting: Notorious criminal Tiki Ammi arrested; The lorry and three cars were seized
< !- START disable copy paste --> 











