city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hearing Aid | കേൾവിക്കുറവുള്ളവർക്കുള്ള ശ്രവണസഹായികളുടെ ഓൺലൈൻ വിൽപനയ്ക്ക് നിരോധനം; ഭിന്നശേഷിക്കാർക്കായുള്ള ചീഫ് കമീഷണർ ഉത്തരവിട്ടതായി സ്പീച് ആൻഡ് ഹിയറിങ് അസോസിയേഷൻ

കാസർകോട്: (KasargodVartha) കേൾവിക്കുറവുള്ള വ്യക്തികൾ ഉപയോഗിക്കുന്ന ഉപകരണമായ ശ്രവണസഹായികളുടെ (Hearing Aid) ഓൺലൈൻ വഴിയുള്ള പരസ്യങ്ങളും വിൽപനയും നിരോധിച്ചുകൊണ്ട് ഭിന്നശേഷിക്കാർക്കായുള്ള ചീഫ് കമീഷണർ ഉത്തരവിട്ടതായി ഇൻഡ്യൻ സ്പീച് ആൻഡ് ഹിയറിങ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Hearing Aid | കേൾവിക്കുറവുള്ളവർക്കുള്ള ശ്രവണസഹായികളുടെ ഓൺലൈൻ വിൽപനയ്ക്ക് നിരോധനം; ഭിന്നശേഷിക്കാർക്കായുള്ള ചീഫ് കമീഷണർ ഉത്തരവിട്ടതായി സ്പീച് ആൻഡ് ഹിയറിങ് അസോസിയേഷൻ

അസോസിയേഷൻ സെക്രടറി ഡോ. സുമൻ കുമാർ ഒരു ഓൺലൈൻ വെബ്സൈറ്റിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് ഭിന്നശേഷിക്കാർക്കായുള്ള ചീഫ് കമീഷണർ രാഗേഷ് അഗർവാൾ ഉത്തരവ് പുറപ്പെടുവിച്ചത്. മരുന്നുകൊണ്ടോ ശസ്ത്രക്രിയകൊണ്ടോ കേൾവിക്കുറവ് ഭേദപ്പെടുത്താൻ സാധിക്കാതെ വരുന്നവർക്ക് കേൾവി സാധ്യമാക്കാൻ തികച്ചും ശാസ്ത്രീയമായി വിദഗ്ദർ നിർദേശിക്കുന്ന മെഡികൽ ഉപകരണമാണ് കേൾവിസഹായികൾ.

ശാസ്ത്രീയമായ രീതിയിൽ കേൾവിപരിശോധന നടത്തി കേൾവിക്കുറവിന്റെ തീവ്രതയും മറ്റ് ഘടകങ്ങളും പരിഗണിച്ചാണ് ഈ മേഖലയിലെ വിദഗ്ധരായ ഓഡിയോളോജിസ്റ്റുകൾ ശ്രവണസഹായികൾ നിർദേശിക്കുന്നത്. കംപ്യൂടറിന്റെ സഹായത്തോടുകൂടി പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ശ്രവണസഹായികൾ രോഗിയുടെ കേൾവിക്കുറവിന് അനുസൃതമായി ക്രമീകരിക്കുന്നത്. ഓൺലൈൻ വഴിയുള്ള കേൾവിസഹായികൾ ഇത്തരം ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലാത്തതുകാരണം ഓൺലൈൻ വഴി ലഭ്യമാകുന്ന ശ്രവണസഹായികൾ ഉപയോഗിക്കുകവഴി രോഗികളുടെ അവശേഷിക്കുന്ന കേൾവിയെയും ദോഷകരമായി ബാധിക്കുന്നതായി കമീഷണർക്ക് ബോധ്യപ്പെട്ടതായും ഭാരവാഹികൾ അറിയിച്ചു.

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയിൽ രജിസ്റ്റർ ചെയ്ത മതിയായ യോഗ്യതയുള്ള ഓഡിയോളജിസ്റ്റുകളുടെ ശാസ്ത്രീയമായ കേൾവി പരിശോധനക്കും, കേൾവിസഹായി രോഗിയുടെ ചെവിയിൽ വച്ച് നടത്തുന്ന പരിശോധനയായ ഹിയറിങ് എയ്ഡ് ട്രയലിനും ശേഷം മാത്രമേ ശ്രവണസഹായികൾ ആവശ്യക്കാർക്ക് ലഭ്യമാക്കാവു എന്നതിനാലാണ് ഓൺലൈൻ വഴിയുള്ള ശ്രവണസഹായികളുടെ പരസ്യവും വിൽപനയും നിർത്തിവയ്ക്കാൻ ഭിന്നശേഷിക്കാർക്കായുള്ള കമീഷണർ ഉത്തരവിട്ടത്.

ശ്രവണസഹായികളെ പറ്റിയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഈ രംഗത്തെ യോഗ്യതയില്ലാത്തവരുടെ കടന്നുകയറ്റവും കാരണം ശ്രവണവൈകല്യം ഉള്ളവർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും പരസ്യങ്ങൾ കണ്ട് ഓൺലൈൻ വഴി നിലവാരമില്ലാത്ത ഉപകരണങ്ങൾ വാങ്ങി വഞ്ചിക്കപെട്ടവർ നിരവധിയാണെന്നും ഈ സാഹചര്യത്തിൽ ചീഫ് കമീഷണറുടെ വിധി പ്രാധാന്യമർഹിക്കുന്നതായും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ബി വരുൺ, ജിജുൽ വാസ്, രാഹുൽ എൻ, സിമി എം സ്ലീബാ എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Ban, Chief Commissioner, Persons with Disabilities, Malayalam News, Hearing Aid, Ban on online sale of hearing aids.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia