city-gold-ad-for-blogger

Wild Boar | മലയോരത്ത് വീണ്ടും കാട്ടുപന്നി ആക്രമണം; ഇരുചക്ര വാഹനത്തില്‍ വെള്ളരിക്കുണ്ടിലേക്ക് വരികയായിരുന്ന ബളാല്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും പരുക്ക്!

വെള്ളരിക്കുണ്ട്: (KasargodVartha) ഇരുചക്ര വാഹനത്തില്‍ കാട്ടുപന്നി ഇടിച്ച് ബളാല്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും പരുക്ക്. മകളെ ബസ് കേറ്റിവിടാന്‍ വെള്ളിയാഴ്ച (16.02.2024) രാവിലെ 4 മണിക്ക് വെള്ളരിക്കുണ്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന ബളാലിലെ പൈങ്ങോട്ട് ഷിജുവിനും മകള്‍ സാന്ദ്ര എന്നിവര്‍ക്കും നേരെയാണ് കാട്ടുപന്നി അക്രമം ഉണ്ടായത്.

Wild Boar | മലയോരത്ത് വീണ്ടും കാട്ടുപന്നി ആക്രമണം; ഇരുചക്ര വാഹനത്തില്‍ വെള്ളരിക്കുണ്ടിലേക്ക് വരികയായിരുന്ന ബളാല്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും പരുക്ക്!

കല്ലന്‍ചിറ മഖാമിന്റെ സമീപത്തുവെച്ചാണ് ഇരുചക്ര വാഹനത്തില്‍ കാട്ടുപന്നി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക് മറിഞ്ഞ് ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷിജുവിന്റെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാന്ദ്രയുടെ തലയിലുള്ള മുറിവില്‍ മൂന്ന് സ്റ്റിച് ഉണ്ട്. റോഡില്‍ വീണതിനാല്‍ ഇരുവര്‍ക്കും ദേഹത്ത് മുറിവുകളുമുണ്ട്. മലയോരത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിന് പുറമെ മനുഷ്യ ജീവനും ഭീഷണിയായി മാറുകയാണ്. കാട്ടുപന്നിയുടെ അക്രമത്തില്‍ ഇതിനോടകം നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്.

Wild Boar | മലയോരത്ത് വീണ്ടും കാട്ടുപന്നി ആക്രമണം; ഇരുചക്ര വാഹനത്തില്‍ വെള്ളരിക്കുണ്ടിലേക്ക് വരികയായിരുന്ന ബളാല്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും പരുക്ക്!

Keywords: News, Malayalam News, Balal News, Father, Daughter, Injured, Wild Boar, Attack, Bike, Road, Two Wheeler, Balal: Father and daughter injured in wild boar attack
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia