CBC Programme | സർകാർ പദ്ധതികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, സൈബർ സുരക്ഷ തുടങ്ങിയവയൊക്കെ അറിയാൻ അവസരം; സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണികേഷന്റെ ബോധവത്കരണ പരിപാടി ഫെബ്രുവരി 26 മുതൽ 5 ദിവസം ചെർക്കളയിൽ; ആധാർ വിവരങ്ങൾ പുതുക്കുന്നതിനും സൗകര്യം; ആകർഷകമാക്കാൻ പ്രദർശന സ്റ്റോളുകളും കലാപരിപാടികളും
Feb 25, 2024, 11:27 IST
കാസർകോട്: (KasargodVartha) കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണികേഷൻ ചെർക്കളയിൽ അഞ്ച് ദിവസത്തെ സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് കാസർകോട് ജില്ലാ ഓഫീസുമായി ചേർന്നാണ് ഗവൺമെൻറ് പദ്ധതികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ, ആരോഗ്യം, ശുചിത്വം, സൈബർ സുരക്ഷ തുടങ്ങിയവയെ കുറിച്ച് ആശയ വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 26 മുതൽ മാർച് ഒന്ന് വരെ ചെർക്കള ഐ മാക്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.
തിങ്കളാഴ്ച രാവിലെ 10ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത് പ്രസിഡൻ്റ് ബേബി ബാലകൃഷ് ണൻ, ചെങ്കള പഞ്ചായത് പ്രസിഡൻ്റ് ഖാദർ ബദ് രിയ തുടങ്ങിയവർ പങ്കെടുക്കും. ജനകീയ പദ്ധതികളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, കലാപരിപാടികൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വ്യക്തികളെയും സംഭവങ്ങളും ചിത്രീകരിക്കുന്ന ചിത്ര പ്രദർശനവും പരിപാടിയുടെ ഭാഗമായുണ്ട്. ആയുർവേദം,ഹോമിയോ, അലോപതി വിഭാഗങ്ങളുടെ നേതൃത്വത്തിൽ സൗജന്യ മെഡികൽ കാംപ്, തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയും ക്രമീകരിക്കും. ഇലക്ട്രോണിക് വോടിങ് മെഷീനും പരിചയപ്പെടുത്തും.
കാർഷിക കോളജ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, ബി എസ് എൻ എൽ, ഐ ഒ സി, ശുചിത്വമിഷൻ, വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ പ്രദർശന സ്റ്റോളുകൾ അഞ്ച് ദിവസവുമുണ്ടാകും. വാർത്താസമ്മേളനത്തിൽ പി ഐ ബി, സി ബി സി അഡീഷനൽ ഡയറക്ടർ ജെനറൽ വി പളനി ചാമി, കണ്ണൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ മാത്യു, പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം സ്മിതി എന്നിവർ പങ്കെടുത്തു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Awareness, Cherkala, PIB, February, Awareness program of Central Bureau of Communication for 5 days from February 26 at Cherkala. < !- START disable copy paste -->