തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം
Jun 17, 2019, 18:14 IST
കാസര്‍കോട്: (www.kasargodvartha.com 17.06.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ മികച്ച നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പുരസ്‌കാരം സമ്മാനിച്ചു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മികച്ച അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി മഞ്ചേശ്വരം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എസ്.എല്‍ സജീവ് കുമാറിനെ തെരഞ്ഞെടുത്തു. അദ്ദേഹത്തിന് വരണാധികാരിയുടെ പ്രത്യേക പുരസ്‌കാരം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്് ബാബു സമ്മാനിച്ചു.
തെരഞ്ഞെടുപ്പ്പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, വിവിധ വിഭാഗങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍, ഇ ആര്‍ ഒ മാര്‍ എന്നിവര്‍ക്കും പുരസ്‌കാരം സമ്മാനിച്ചു. എ.ഡി.എം, സി ബിജു, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി. അബ്ദുര്‍ റഹ് മാന്‍, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഗോവിന്ദന്‍ രാവണേശ്വരം, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍മാരായ പി. എ അബ്ദു സമദ്, പി.ആര്‍ രാധിക, നളിനി മാവില, ഹരികുമാര്‍ സി ജി, റഷീദ് മുതുക്കണ്ടി, നോഡര്‍ ഓഫീസര്‍മാരായ നൗഷാദ് അരീക്കോട്, കെ.സതീശന്‍, കെ.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kerala, news, Top-Headlines, election, Award, Award for Election officers
< !- START disable copy paste -->
Keywords : Kasaragod, Kerala, news, Top-Headlines, election, Award, Award for Election officers
< !- START disable copy paste -->