Police FIR | 'സ്റ്റാൻഡിന് സമീപം വെച്ച് യാത്രക്കാരെ കയറ്റി'; ഓടോറിക്ഷ ഡ്രൈവറെ മർദിച്ചതായി പരാതി; 6 ഡ്രൈവർമാർക്കെതിരെ കേസ്
Mar 2, 2024, 16:34 IST
ബേക്കൽ: (KasargodVartha) സ്റ്റാൻഡിന് സമീപം വെച്ച് യാത്രക്കാരെ കയറ്റിയ ഡ്രൈവറെ ആക്രമിച്ചതായുള്ള പരാതിയിൽ ആറ് ഓടോറിക്ഷ ഡ്രൈവർമാർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കളനാട് ചാത്തങ്കൈ മീത്തലെ വളപ്പിൽ എൻ രവീന്ദ്രൻ്റെ (43) പരാതിയിലാണ് കെ രാഘവൻ, ദിനേശൻ, മറ്റ് കണ്ടാലറിയാവുന്ന നാല് പേർ എന്നിവർക്കെതിരെ കേസെടുത്തത്. ശനിയാഴ്ച രാവിലെ 8.20 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
മേൽപറമ്പ് സ്റ്റാൻഡിലെ ഡ്രൈവറായ രവീന്ദ്രൻ, കോട്ടിക്കുളം പാലക്കുന്ന് ഓടോറിക്ഷ സ്റ്റാൻഡിന് സമീപത്ത് വെച്ച് യാത്രക്കാരെ കയറ്റിയ വിരോധത്തിൽ ഇദ്ദേഹത്തിന്റെ ഓടോറിക്ഷ തടഞ്ഞ് പ്രതികൾ കൈകൊണ്ട് അടിച്ചും മൊബൈൽ ഫോൺ കൊണ്ട് കണ്ണിന് ഇടിച്ചും മൂക്കിനും മുഖത്തും കുത്തിയും അടിച്ചും പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. നിനക്ക് കാണിച്ചു തരാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..