Fire | ഓടോറിക്ഷ കത്തിനശിച്ച നിലയിൽ; തീവച്ചതെന്ന് പരാതി; പൊലീസ് അന്വേഷിക്കുന്നു
Oct 28, 2023, 16:23 IST
നെല്ലിക്കുന്ന്: (KasargodVartha) വാടക ക്വാർടേഴ്സിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓടോറിക്ഷ കത്തിനശിച്ച നിലയിൽ കണ്ടെത്തി. തീവച്ച് നശിപ്പിച്ചതാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നെല്ലിക്കുന്ന് സ്വദേശി സ്വാദിഖിന്റെ കെ എൽ 14 എൽ 3981 ഓടോറിക്ഷയാണ് കത്തിനശിച്ചത്.