Parking Issue | കാസര്‍കോട് താലൂക് ഓഫീസ് വളപ്പിനകത്ത് വാഹനങ്ങള്‍ക്ക് 'നോ പാര്‍കിങ്'; വഴിയടച്ച് അധികൃതര്‍; പുറത്ത് നിര്‍ത്തിയിട്ടാല്‍ പൊലീസിന്റെ പിഴയും; പൊതുജനങ്ങളെ ദ്രോഹിക്കരുതെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ
Oct 1, 2023, 18:12 IST
കാസര്‍കോട്: (KasargodVartha) താലൂക് ഓഫീസ് വളപ്പിനകത്ത് വാഹനം നിര്‍ത്തിയിടാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദം നല്‍കാതെ അധികൃതര്‍. അകത്തേക്ക് കടക്കാനുള്ള ഗേറ്റ് അടച്ചിടാന്‍ തുടങ്ങിയതോടെ താലൂക്, വിലേജ് ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വാഹനവുമായി എത്തുന്നവര്‍ കടുത്ത ദുരിതമാണ് നേരിടുന്നത്. താലൂക് ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ വരുന്നവര്‍ വാഹനം ഇവിടെ നിര്‍ത്തിയിടുന്നത് കൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.
അതേസമയം, ഇവിടെ പൊതുജനങ്ങള്‍ വാഹനം നിര്‍ത്തിയിടുന്നുവെന്നത് കൊണ്ട് താലൂക് ഓഫീസിലേക്ക് വരുന്നവരെ ദ്രോഹിക്കുന്ന നിലപാട് ശരിയല്ലെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. താലൂക് ഓഫീസിലേക്ക് പോകുന്ന ജനങ്ങള്‍ക്ക് വാഹനം അകത്ത് കൊണ്ട് പോകാനാവാത്തത് കൊണ്ട് റോഡില്‍ വാഹനം പാര്‍ക് ചെയ്യേണ്ട സ്ഥിതിയാണുള്ളത്. പൊലീസ് പരിസരത്ത് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ പാര്‍കിങിന് അനുവദിച്ച സ്ഥലത്ത് നിന്ന് ടയറിന്റെ സ്ഥാനം അല്‍പമെങ്കിലും മാറിയാല്‍ പോലും പൊലീസ് 5000 രൂപ വരെ പിഴയീടാക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലൂക് ഓഫീസ് വളപ്പിനകത്തും പുറത്തും വാഹനം നിര്‍ത്താന്‍ പറ്റാത്ത സാഹചര്യമാണെന്നും പിന്നെയെവിടെയാണ് ജനങ്ങള്‍ വാഹനം നിര്‍ത്തുകയെന്നും എംഎല്‍എ ചോദിച്ചു. ശനിയാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ താലൂക് ഓഫീസുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ക്ക് ഗേറ്റ് തുറന്ന് അകത്ത് പ്രവേശിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് തഹസില്‍ദാര്‍ ഉറപ്പ് നല്‍കിയതായും എന്‍ എ നെല്ലിക്കുന്ന് അറിയിച്ചു.
താലൂക്, വിലേജ് ഓഫീസുകളിലേക്ക് പോകുന്നതിന് വാഹനവുമായി എത്തുന്ന പകുതി ആളുകള്‍ക്ക് പോലും റോഡരികില്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്ത സാഹചര്യവുമുണ്ട്. വര്‍ഷങ്ങളായി പാര്‍കിങ് പ്രശ്‌നം പൊതുജനങ്ങളെ വലയ്ക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. ഇപ്പോള്‍ താലൂക് ഓഫീസ് വളപ്പിനകത്തേക്കുള്ള പ്രവേശനം കൂടി തടസപ്പെട്ടതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. നേരത്തെ കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പ്രശ്‌നത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയെ കണ്ട് നിവേദനം നല്‍കിയിരുന്നു. താലൂക് ഓഫീസ് പരിസരത്തെ പാര്‍കിങ് വിഷയത്തില്‍ അടിയന്തര നടപടിയാണ് ജനങ്ങളുടെ ആവശ്യം.

Keywords: N A Nellikkunnu, MLA, Parking, Taluk Office, Taluk Office Kasaragod, Kerala News, Kasaragod News, Malayalam News, Kasaragod Issues, Authorities not allowing public to park vehicles inside taluk office premises.
< !- START disable copy paste -->