ഔഫ് വധം; കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തി; ക്രൈം ബ്രാഞ്ച് അന്വേഷണം തലനാരിഴകീറി
Jan 2, 2021, 11:51 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.12.2020) കല്ലൂരാവിയിലെ അബ്ദുർ റഹ്‌മാൻ ഔഫിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ക്രൈംബ്രാഞ്ച് കണ്ടെത്തി. മുണ്ടത്തോടിൽ ഒന്നാം പ്രതി പി എം ഇർശാദിനെ തെളിവെടുപ്പിനു കൊണ്ടു വന്നാണ് ആയുധം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവിൽ പുല്ലുകൾക്കിടയിൽ കത്തി വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
ഇർശാദിനെ അറസ്റ്റ് ചെയ്ത ശേഷം, കോടതിയിൽ ഹാജരാക്കും മുമ്പ് 24 മണിക്കൂർ സമയം പോലീസ് കസ്റ്റഡിയിലുണ്ടായിട്ടും ഔഫിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധം കണ്ടെത്താൻ കഴിയാത്തത് ആദ്യ അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.
അതേസമയം ക്രൈം ബ്രാഞ്ച് സംഘം കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങള്‍ വിശദമായി തന്നെ അന്വേഷിക്കും. സംഭവത്തില്‍ ഉള്‍പട്ട ഒരാളും രക്ഷപ്പെടില്ലെന്ന് ഉന്നത ഉദ്യാഗസ്ഥര്‍ സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ തലനാരിഴകീറിയുള്ള അന്വേഷണമാവും സംഘം നടത്തുക.
ഇർശാദ് ജനുവരി 4 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുണ്ടാവും.
Keywords: Kerala, News, Kasaragod, Murder, Kanhangad, Death, Police, Top-Headlines, SYS, Auf Death; Weapon used to kill was found.