city-gold-ad-for-blogger

87 രൂപയ്ക്ക് കോഴി വിറ്റ വ്യാപാരിയെ ഭീഷണിപ്പെടുത്തി കടയടപ്പിക്കാന്‍ ശ്രമം; സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ വില്‍പ്പന തുടരാമെന്ന് വ്യാപാരി

കോഴിക്കോട്: (www.kasargodvartha.com 10/07/2017) 87 രൂപയ്ക്ക് കോഴി വിറ്റ വ്യാപാരിയെ ഭീഷണിപ്പെടുത്തി കടയടപ്പിക്കാന്‍ ശ്രമം. കോഴിക്കോട് ആണ് സംഭവം. ഇറച്ചിക്കോഴി വിലയെച്ചൊല്ലി സര്‍ക്കാരും വ്യാപാരികളും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാന്‍ തയ്യാറായ വ്യാപാരിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.

ഈ വിലയില്‍ കോഴി വില്‍ക്കരുതെന്നും കട അടപ്പിക്കുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി 87 രൂപയ്ക്ക് കോഴി വില്‍ക്കുന്ന വ്യാപാരി പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ വില്‍പന തുടരാമെന്നും വ്യാപാരി വ്യക്തമാക്കി.

87 രൂപയ്ക്ക് കോഴി വിറ്റ വ്യാപാരിയെ ഭീഷണിപ്പെടുത്തി കടയടപ്പിക്കാന്‍ ശ്രമം; സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ വില്‍പ്പന തുടരാമെന്ന് വ്യാപാരി

ഡ്രസ് ചെയ്യാത്ത കോഴിയാണ് 87 രൂപയ്ക്ക് വില്‍ക്കുന്നത്. കഴിഞ്ഞ ദിവസത്തെക്കാളും 31 രൂപ കുറവാണ് ഇത്. ഡ്രസ് ചെയ്ത കോഴിക്ക് 157 രൂപയാണ് ഈടാക്കുന്നത്. 'സര്‍ക്കാര്‍ വിലയില്‍' എന്ന ബോര്‍ഡും കടയുടെ മുമ്പില്‍ തൂക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാനാകില്ലെന്ന് വ്യക്തമാക്കി വ്യാപാരികള്‍ കോഴിക്കടകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് 87 രൂപയ്ക്ക് കോഴിവില്‍പന നടത്തിയത്. സ്വന്തമായി കോഴി ഫാമുള്ള സ്ഥാപനമാണ് വിലകുറച്ച് വില്‍ക്കുന്നത്. ഈ വിലയ്ക്ക് കോഴി വിറ്റാലും ലാഭമാണെന്ന് വ്യാപാരി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 130 മുതല്‍ 160 രൂപ വരെയാണ് കോഴിയിറച്ചിക്ക് വില ഈടാക്കുന്നത്. നേരത്തെ 14.5 ശതമായിരുന്നു കോഴിക്ക് കേരളത്തില്‍ നികുതി ഈടാക്കിയിരുന്നത്. ജിഎസ്ടി വന്നതോടെ ഇത് ഇല്ലാതായി. ജിഎസ്ടിയില്‍ ഇറച്ചിക്കോഴിക്ക് നികുതി ഇല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kozhikode, Chicken, Merchant, Threatening, GST, Attempt to threaten the merchant for sale the chicken in 87 rupees.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia