city-gold-ad-for-blogger

ഹര്‍ത്താലിനിടെയുണ്ടായ അക്രമം: 17 കാരന്‍ ഉള്‍പെടെ 10 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 05/01/2017) ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട്ട് സി പി എം ഓഫീസും കാറും തകര്‍ത്ത കേസിലടക്കം 10 ബി ജെ പി പ്രവര്‍ത്തകരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ഇതില്‍ 17 കാരനും ഉള്‍പെടും. കറന്തക്കാടുവെച്ച് സ്വിഫ്റ്റ് കാറും സി പി എം പാര്‍ട്ടി ഓഫീസായ എ കെ ജി മന്ദിരവും തകര്‍ത്തകേസില്‍ കുഡ്‌ലു, മീപ്പുഗിരി സ്വദേശികളായ കെ ശരത്ത് (24), കെ ലോകേഷ് (20), സന്തോഷ് (19), 17 കാരന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ഹര്‍ത്താലിനിടെയുണ്ടായ അക്രമം: 17 കാരന്‍ ഉള്‍പെടെ 10 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇതുകൂടാതെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കാളിയങ്കാട്ടെ ചന്ദനായ്ക്ക് (25), എരിയാലിലെ അക്ഷയ്, എരിയാല്‍ കാവുബയലിലെ കുമാര്‍ (30), മന്നിപ്പാടിയിലെ എം സന്തോഷ് (24), അശോക് നഗര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷന് സമീപത്തെ കെ നന്ദിത് (32), ആര്‍ ഡി നഗറിലെ വിഘ്‌നേഷ് (20) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

Related News:
ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട്ട് വ്യാപകമായ അക്രമം; സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിനും കടകള്‍ക്കും ബാങ്കുകള്‍ക്കും നേരെ അക്രമം, പോലീസ് വാനും തടഞ്ഞു

Keywords:  Harthal, Arrest, BJP, Kasaragod, Kerala, CPM office, Stone pelting, Car, BJP Worker, Attacks on Harthal day: 10 BJP workers arrested including 17 year old

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia