Attack | ദക്ഷിണ കന്നഡയിൽ 3 വിദ്യാർഥിനികൾക്ക് നേരെ മുഖംമൂടി ധരിച്ചെത്തി ആസിഡ് ആക്രമണം; ഒരാളുടെ നില ഗുരുതരം; മലയാളി വിദ്യാർഥി അറസ്റ്റിൽ
Mar 4, 2024, 15:28 IST
മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിലെ കഡബയിൽ മൂന്ന് വിദ്യാർഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. മുഖംമൂടി ധരിച്ചെത്തി ആക്രമണം നടത്തിയ മലയാളി യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു. കഡബ പി യു കോളജിലെ വിദ്യാർഥിനികൾക്ക് നേരെയാണ് അതിക്രമം നടന്നത്. അലീന സിബി, അർച്ചന, അമൃത എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ മലയാളിയായ വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. സംഭവത്തിൽ മലപ്പുറം സ്വദേശിയും എംബിഎ വിദ്യാർഥിയുമായ അബിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രീ-യൂണിവേഴ്‌സിറ്റി കോളജിലെ (ക്ലാസ് 12) രണ്ടാം വർഷ വിദ്യാർഥിനികളാണ് അക്രമത്തിന് ഇരയായത്. മുഖംമൂടിയും തൊപ്പിയും ധരിച്ച് കോളജ് കാംപസിനുള്ളിലേക്ക് കടന്ന പ്രതി പരീക്ഷാ ഹോളിലേക്ക് കടക്കാൻ തയ്യാറെടുക്കുമ്പോൾ വിദ്യാർഥിനികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടികൾ നിലവിളിച്ചതോടെ മറ്റ് വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഓടിയെത്തുകയായിരുന്നു.
ഇതോടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അബിനെ പരിസരത്തുണ്ടായിരുന്നവർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് രക്ഷിതാക്കളും മറ്റും കോളജ് പരിസരത്തും ആശുപത്രിയിലും തടിച്ചുകൂടി. പ്രണയ പരാജയമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കസ്റ്റഡിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ദക്ഷിണ കന്നഡ പൊലീസ് മേധാവി അറിയിച്ചു.