city-gold-ad-for-blogger

Attack | 'കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് നേരെ അക്രമം'; 3 യുവാക്കള്‍ പിടിയില്‍

നീലേശ്വരം: (KasargodVartha) കാസര്‍കോട് ഡിപോയില്‍ നിന്നും കോട്ടയത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് നേരെ അക്രമം നടത്തിയെന്ന കേസിൽ മൂന്ന് യുവാക്കൾ പിടിയിലായി. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹംസ (19), ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദീപക് ദിനേശ് (23), കെ ആര്‍ പ്രവീണ്‍ (23) എന്നിവരെയാണ് നീലേശ്വരം പൊലീസ് പിടികൂടിയത്.

Attack | 'കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് നേരെ അക്രമം'; 3 യുവാക്കള്‍ പിടിയില്‍

യുവാക്കൾ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി 9.45 മണിയോടെ നീലേശ്വരം മാര്‍കറ്റ് ജൻക്ഷനില്‍ വെച്ചാണ് സംഭവം നടന്നത്. കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎല്‍ 15 എ 2159 നമ്പര്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് നേരെയാണ് അക്രമം ഉണ്ടായത്.

കാഞ്ഞങ്ങാട് സൗതില്‍ ബസിന് കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്നാരോപിച്ചാണ് കെ എല്‍ 14 പി 121 നമ്പര്‍ കാറില്‍ പിന്തുടര്‍ന്ന് വന്ന മൂന്നംഗ സംഘം ബസിന് കുറുകെ കാര്‍ നിര്‍ത്തി കുപ്പി, കല്ല് എന്നിവകൊണ്ട് അക്രമം നടത്തിയെന്നാണ് പരാതി. പയ്യന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട സുഹൃത്തിനെ മിന്നല്‍ ബസില്‍ കയറ്റി വിടാന്‍ കൈകാട്ടിയിട്ടും നിര്‍ത്താതെ പോയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.

മിന്നല്‍ ബസാണെന്നും സ്റ്റോപില്ലാത്തതുകൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട് പറഞ്ഞെങ്കിലും കെഎസ്ആര്‍ടിസി ബസാണെന്നും തങ്ങള്‍ കൈ നീട്ടിയാല്‍ എവിടെയായാലും നിര്‍ത്തണമെന്ന് പറഞ്ഞ് കണ്ടക്ടറേയും ഡ്രൈവറേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. സംഭവം കണ്ട് ഓടിക്കൂടിയ പ്രദേശവാസികൾ അക്രമികളെ വളഞ്ഞുവെച്ച് നീലേശ്വരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മൂന്നുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. നീലേശ്വരം താലൂക് ആശുപത്രിയില്‍ ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കി. തുടര്‍ന്ന് നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കാസര്‍കോട് വിട്ടാല്‍ കാഞ്ഞങ്ങാട്ടും പയ്യന്നൂരും കണ്ണൂരും ഉള്‍പ്പെടെ കോട്ടയത്തേക്ക് ഒമ്പതോളം സ്റ്റോപ് മാത്രമുള്ള മിന്നല്‍ ബസിനെയാണ് യുവാക്കൾ കാഞ്ഞങ്ങാട് സൗതില്‍ വെച്ച് കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചത്.

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Attack, KSRTC Bus, Crime, Attack against KSRTC Bus; Three youths held.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia