city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആസ്റ്റര്‍ മിംസിന്റെ സേവനങ്ങള്‍ കാസര്‍കോട്ടേക്ക് വ്യാപിപ്പിക്കുന്നു; മറ്റു ആശുപത്രികളുമായി സഹകരിച്ച് എംപവര്‍ കാസര്‍കോട് പദ്ധതി ഉടന്‍ തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 14.11.2020) ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ വിവിധ സേവനങ്ങള്‍ കാസര്‍കോട്ടേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി മറ്റു ആശുപത്രികളുമായി സഹകരിച്ച് എംപവര്‍ കാസര്‍കോട് പദ്ധതി ഉടന്‍ തുടങ്ങുമെന്ന് കോഴിക്കോട്, കണ്ണൂര്‍ ആസ്റ്റര്‍ ആശുപത്രികളുടെ സി ഇ ഒ ഫര്‍ഹാന്‍ യാസീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് നിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി കാസര്‍കോട്ടുള്ള സ്വകാര്യ ചെറുകിട പെരിഫറല്‍ ആശുപത്രികളില്‍ ഇഡി സംവിധാനവും ടെലി ഐ സി യു സംവിധാനവും ആരംഭിക്കും.

ആസ്റ്റര്‍ മിംസിന്റെ സേവനങ്ങള്‍ കാസര്‍കോട്ടേക്ക് വ്യാപിപ്പിക്കുന്നു; മറ്റു ആശുപത്രികളുമായി സഹകരിച്ച് എംപവര്‍ കാസര്‍കോട് പദ്ധതി ഉടന്‍ തുടങ്ങും


സര്‍ക്കാരുമായി സഹകരിച്ച് 24 മണിക്കൂറും സിഎസ്ആര്‍ ആക്ടിവിറ്റിയായി ടെലി ഐ സി യു നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.


കാസര്‍കോട്ടെ ജനങ്ങള്‍ ചികിത്സതേടി അയല്‍സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ കാസര്‍കോട് ആരോഗ്യരംഗത്ത് നൂതനമായ ചികിത്സാ പദ്ധതികള്‍ കൈവരുത്തി ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റര്‍ മിംസ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് ആസ്റ്ററിന്റെ സൗകര്യങ്ങള്‍ ലഭ്യമാകുന്നതോടു കൂടി ചികിത്സ ലഭിക്കാതെ പൊലിഞ്ഞു പോകാനിടയുള്ള ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ തങ്ങള്‍ കൃതാര്‍ഥരായി. ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് കാത് ലാബ് ഉള്‍പ്പെടെയുള്ള സംവിദാനങ്ങളും കാസര്‍കോട്ട് ഒരുക്കും. 


ആസ്റ്റര്‍ മിംസ് കോഴിക്കോടിനെയും ആസ്റ്റര്‍ മിംസ് കണ്ണൂരിനെയും ലിവര്‍ സര്‍ജറി വിഭാഗവും, സ്‌പൈന്‍ സര്‍ജറി വിഭാഗവും, പീഡിയാട്രിക്ക് നെഫ്രോളജി, പീഡിയാട്രിക്ക് ന്യൂറോളജി പോലുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ പിഡി കാസര്‍ക്കോട്ടെ മറ്റു ആശുപത്രികളുടെ സഹകരണത്തോടെ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.


ഇതോടൊപ്പം ഒരു ഓങ്കോളജി യുണിറ്റുകൂടി കാസര്‍കോട്ട് ആരംഭിക്കും. കീമോ തെറാപ്പി പോലുള്ള ചികിത്സാ സൗകര്യങ്ങളും ഓങ്കോളജി ഡോക്ടര്‍മാരും കാസര്‍കോട് സന്ദര്‍ശിച്ച് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.


സര്‍ക്കാര്‍ ആശുപത്രികളുമായും സാധ്യമായ മേഖലകളിലെല്ലാം സഹകരിക്കും. മന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് കാസര്‍കോടിന്റെ ആരോഗ്യ മേഖലയില്‍ പ്രത്യേക താത്പര്യമുള്ളതായും സഹകരണം ഉറപ്പു നല്‍കിയതായും ഫര്‍ഹാന്‍ യാസീന്‍ കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ടെ ജനങ്ങളുടെയും സ്വകാര്യ ആശുപത്രികളുടേയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അര്‍ജുന്‍ വിജയ് കുമാര്‍, കോഴിക്കോട് ബിസിനസ് ഡെവലപ്‌മെന്റ് തലവന്‍ നസീര്‍ മുബാറക്,  കണ്ണൂര്‍ ബി ഡി എച്ച് ജ്യോതി പ്രസാദ് എന്നിവരും സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Hospital, District, Government, Development project, Top-Headlines, Aster Mims expands its services to Kasargod; The Empower Kasargod project will be launched soon in collaboration with other hospitals

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia