Hotels Closed | കടയടപ്പ് സമരത്തിന് പിന്തുണ; ഫെബ്രുവരി 13ന് ഹോടെലുകൾ അടച്ചിടുമെന്ന് അസോസിയേഷൻ
കാസർകോട്: (KasargodVartha) വ്യാപാര മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന കടയടപ്പ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലയിലെ മുഴുവൻ ഹോടെലുകളും അടച്ചിട്ട് പ്രതിഷേധസമരത്തിൽ പങ്കെടുക്കുമെന്ന് കേരള ഹോടെൽ ആൻഡ് റെസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ നാരായണ പൂജാരിയും ട്രഷറർ ബിജു ചുള്ളിക്കരയും അറിയിച്ചു.
സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർകാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജനുവരി 29ന് കാസർകോട്ടുനിന്ന് ആരംഭിച്ച വ്യാപാര സംരക്ഷണ യാത്ര ഫെബ്രുവരി 13നാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. 13ന് സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. വിവിധ വ്യാപാര സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നതിനാൽ മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമെന്നാണ് കരുതുന്നത്.
Keywords: Traders, Malayalam News, Kasaragod, Kerala Vyapari Vyavasayi Ekopana Samithi, Kerala Hotel and Restaurant Association, President, Trasharar, Government, Thiruvananthapuram, Association said that hotels will be closed on February 13.
< !- START disable copy paste -->