Police booked | ഭക്ഷണം കഴിക്കാൻ എത്തിയയാളെ ജൂസ് കടയിലെ ജീവനക്കാരനാണെന്ന് കരുതി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി; പൊലീസ് കേസെടുത്തു
Nov 30, 2022, 16:16 IST
കാസർകോട്: (www.kasargodvartha.com) ഭക്ഷണം കഴിക്കാൻ എത്തിയയാളെ ജൂസ് കടയിലെ ജീവനക്കാരനാണെന്ന് കരുതി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മധൂർ കൊടിമജലിലെ കെ സത്യരാജിന്റെ പരാതിയിലാണ് കേസെടുത്തത്.
നവംബർ 27ന് രാത്രി കാസർകോട് എംജി റോഡിലെ ജൂസ് മഹൽ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ, കടയിലെ ജീവനക്കാരൻ ആണെന്ന് കരുതി ഒരാൾ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അക്രമിച്ചയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Keywords: Assault complaint; Police booked, Kasaragod, News, Top-Headlines,Assault,Police, Case, Complaint, Madhur, Investigation.