വാടക മുറിയുടെ ഗേറ്റ് തുറന്നു നൽകാത്തതിന് യുവാവിനെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ
Oct 7, 2021, 12:08 IST
മേൽപറമ്പ്: (www.kasargodvartha.com 07.10.2021) വാടക മുറിയുടെ ഗേറ്റ് തുറന്നു നൽകാത്തതിന് യുവാവിനെ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപിച്ചെന്ന കേസിൽ പ്രതിയ മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക പുത്തൂരിലെ ശെയ്ഖ് ഹമീദ് (50) ആണ് അറസ്റ്റിലായത്.
ഒക്ടോബർ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. കളനാട്ടെ മോഡേൺ ടയർ വർക്സ് കടയുടെ മുകളിലെ താമസക്കാരനും ടയർ റീസോളിംഗ് ജീവനക്കാരനുമായ കൊയിലാണ്ടി സ്വദേശി വിജിഷ് കെ വിശ്വനെ (37) മുറിയുടെ പുറത്തെ ഗേറ്റ് പൂട്ടിയത് ചോദ്യം ചെയ്തത് സംബന്ധിച്ച വാക്കേറ്റത്തിനൊടുവിൽ തലയിലും കഴുത്തിലും വാക്കത്തികൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപിച്ചെന്നാണ് കേസ്.
വിജീഷിന്റെ പരാതിയിൽ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 308, 326 വകുപ്പുകൾ ചേർത്ത് പ്രതിയുടെ പേരിൽ വധശ്രമത്തിന് കേസ് റെജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രതി കർണാടകയിലേക്ക് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മേൽപറമ്പ് സി ഐ ടി ഉത്തംദാസ്, ഗ്രേഡ് എസ് ഐ ജയചന്ദ്രൻ ആർ കെ, സിവിൽ പൊലീസ് ഓഫീസർ ഹരീന്ദ്രൻ എന്നിവർ ചേർന്ന് ബുധനാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം പ്രതിയുടെ സഹായത്തോടെ പൊലീസ് കണ്ടെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്കയച്ചു.
Keywords: Kasaragod, News, Top-Headlines, Melparamba, Case, Arrest, Police, Karnataka, Puthur, Police-officer, Court, Assault case; one arrested.
< !- START disable copy paste -->