city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എട്ടാം ക്ലാസ് വിദ്യാർത്ഥിനി അർഷക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിലിരുന്ന് പഠിക്കാം

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.01.2020) ദുരിതകാലങ്ങൾക്ക് വിട അർഷയ്ക്കിനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം. സായി ഗ്ലോബൽ മിഷൻ ഫൗൺഡേഷൻ നിർമ്മിച്ച വീടിന്റെ താക്കോൽ പുതുവർഷ പുലരിയിൽ അർഷയുടെ അമ്മയ്‌ക്ക്‌ കൈമാറി. 

എട്ടാം ക്ലാസ് വിദ്യാർത്ഥിനി അർഷക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിലിരുന്ന് പഠിക്കാം

വെള്ളിയാഴ്ച്ച പറമ്പയിലെ വീട്ടു പരിസരത്തു നടന്ന ചടങ്ങിൽ ആനന്ദഗുരു രാജൻസായിമ താക്കോൽദാനം നിർവഹിച്ചു. തുടർന്നു നടന്ന ചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. കെ മധുസൂദനൻ അധ്യക്ഷത വഹിച്ചു.

തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപലൻ കിറ്റ് വിതരണം നടത്തി. സംഗീതജ്ഞൻ ടി പി ശ്രീനിവാസൻ, മുഹമ്മദ് റാശിദ് ഹിമമി സഖാഫി, മോഹൻ ബാബു, പിവി മോഹനൻ, കരിമ്പിൽ കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. ജയരാമൻ ചീമേനി സ്വാഗതവും അശോകൻ തൃക്കരിപ്പൂർ നന്ദിയും പറഞ്ഞു.

വർഷങ്ങളായി വെസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്തിലെ പറമ്പ ആലത്തടി എന്ന സ്ഥലത്തു പ്ലാസ്റ്റിക് കുടിലിൽ കഴിയുകയായിരുന്ന സുശീല എന്ന നിർധന മാതാവിന്റെ രണ്ട് മക്കളിൽ ഇളയ കുട്ടിയാണ് അർഷ. പിതാവ് നേരത്തെ ഉപേക്ഷിച്ച സുശീല വീട്ടുജോലികൾ ചെയ്താണ് പട്ടിണി അറിയാതെ ഏത് സമയത്തും നിലം പൊത്താവുന്ന കുടിലിൽ അർഷയെയും മകനെയും പോറ്റുന്നത്. മലഞ്ചെരുവിലെ ആറു സെന്റ് ഭൂമിയിലെ കുടിലിൽ കഴിയുമ്പോഴും പഠിക്കാൻ മിടുക്കിയായ അർഷയ്ക്ക് വീട് ഒരു തടസ്സം ആയിരുന്നില്ല.

വിധി തീർത്ത വഴിയിൽ പഠിച്ചു മുന്നേറാൻ കഠിന പ്രയത്നം ചെയ്യുന്ന ഈ കൊച്ചു മിടുക്കി പരവനടുക്കം എം ആർ എസിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ്. ഇതിനിടയിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ സ്കൂളിലെ മലയാളം അധ്യാപികയായ വി എസ് ഗീത അർഷയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. അപ്പഴാണ് തന്റെ ഏറ്റവും മിടുക്കിയായ അർഷയുടെ യഥാർത്ഥ ദുരിത കഥ ഗീത ടീചർ അറിഞ്ഞത്.

സ്മാർട് ഫോണും ടെലിവിഷനും അടച്ചുറപ്പുള്ള വീടും തന്റെ വിദ്യാർത്ഥിനിക്ക് ഇല്ല എന്നറിഞ്ഞ ഗീത ടീചർ ഈ കൊച്ചു മിടുക്കിയെ സഹായിക്കാൻ കണ്ടെത്തിയ വഴി വേറിട്ടതായിരുന്നു. ഗീത അർഷയെ സഹായിക്കാൻ കണ്ടെത്തിയ മാർഗം അന്ന് കാസർകോട് വാർത്തയോട് വിവരിച്ചത് ഇങ്ങനെയായിരുന്നു.

'ഒരു ദിവസം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അർഷയെ വിളിക്കുന്നത്‌. അർഷയുടെ ദുരിതം നിറഞ്ഞ ജീവിത കഥയായിരുന്നു ടീചർക്ക്‌ ഈ വിദ്യാർഥിനിയിൽ നിന്നും കേൾക്കാൻ ഇടയായത്. അർഷയുടെ സ്ഥിതി അറിഞ്ഞ ശേഷം ഈ കുട്ടിയെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് തോന്നി. അപ്പോഴാണ് ഭർത്താവും സബ് ജഡ്ജിയുമായ കെ വിദ്യാധരൻ ഉച്ചയൂണിനു വീട്ടിൽ എത്തിയത്.

ഹൊസ്ദുർഗ് ലീഗൽ സർവ്വീസ് കമ്മിറ്റിചെയർമാനും സബ് ജഡ്ജിയുമായ കെ വിദ്യാധരനെ ഗീത ടീചർ അർഷയുടെ കാര്യം അറിയിച്ചു. അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം ഉടനെ തന്നെ പാരാലീഗൽ വോളണ്ടീർ കെ മഹേശ്വരി സ്ഥലത്ത് എത്തി വിവരം അന്വേഷിച്ചു റിപോർട് നല്കി.

വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രടറിയും പ്രസിഡണ്ടും ജഡ്ജിയുടെ നിർദേശപ്രകാരം വീട്ടിലെത്തി. റേഷൻ കാർഡ് ഇല്ലാത്തതു കൊണ്ടാണ് ഇതുവരെ പഞ്ചായത്തിൻ്റെ ഭവന നിർമാണ പദ്ധതികളിൽ ഉൾപ്പെടാതെ പോയത് എന്നും ഇപ്പോൾ റേഷൻ കാർഡ് ഉണ്ട് എന്നും അടുത്ത ഭവന പദ്ധതിയിൽ സുശീലയെ പരിഗണിക്കുമെന്നും സെക്രടറി ഉറപ്പു നല്കി.

വെള്ളരിക്കുണ്ട് തഹസിൽദാരും അർഷയുടെ വിവരങ്ങൾ തിരക്കി വേണ്ടുന്ന സഹായം നല്കാമെന്ന് ജഡ്ജിയെ അറിയിച്ചു. വെള്ളരിക്കുണ്ട് ലയൺസ് ക്ലബ് അർഷക്ക് പുതിയ സ്മാർട്ട് ഫോൺ നല്കിയപ്പോൾ ഈ മിടുക്കി ആദ്യം വിളിച്ചത് ജഡ്ജിയെ ആയിരുന്നു.

പഞ്ചായത്തിൽ നിന്നും വീട് ലഭിക്കുന്നതു വരെ ഈ കടുംബത്തിന് അടച്ചുറപ്പുള്ള ഒരു താൽക്കാലിക വീട് നിർമ്മിച്ചു നൽക്കുവാൻ ലീഗൽ സർവ്വീസ് കമ്മറ്റിയുടെ ഇടപെടൽ മൂലം കാഞ്ഞങ്ങാട് സത്യസായി ട്രസ്റ്റ് സന്നദ്ധമായി മുന്നോട്ടു വരികയായിരുന്നു.

Keywords:  Kerala, News, Kasaragod, Vellarikundu, Balal, House, Student, Teacher, Top-Headlines, House, Arsha, an eighth-grade student, can now study in a closed house.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia