അരീക്കോട് ദുരഭിമാനക്കൊല: മകളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി വെറുതെ വിട്ടു
May 26, 2020, 16:27 IST
മലപ്പുറം: (www.kasargodvartha.com 26.05.2020) അരീക്കോട് ദുരഭിമാനക്കൊലക്കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജനെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2018 മാര്‍ച്ചിലാണ് 22 കാരിയായ ആതിര കൊല്ലപ്പെട്ടത്.
മകള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ദളിത് യുവാവുമായുളള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകള്‍ ആതിരയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വിവാഹത്തിന് സമ്മതിച്ചത്. തുടര്‍ന്ന് മദ്യലഹരിയില്‍ മകളെ പിന്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Keywords: Malappuram, News, Kerala, case, Murder, accused, Top-Headlines, court, Death, Arikode murder case; accused acquitted