Chandragiri Bridge | ചന്ദ്രഗിരി പാലത്തിൽ കമ്പിവേലിയും തെരുവ് വിളക്കുകളും സ്ഥാപിക്കും; കാസർകോട് നഗരസഭാ ചെയർമാന്റെ ഇടപെടൽ ഫലം കാണുന്നു
Dec 18, 2023, 23:29 IST
കാസർകോട്: (KasargodVartha) കേരള പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴിൽ ചന്ദ്രഗിരി റോഡിലുള്ള ചന്ദ്രഗിരി പാലത്തിൽ കമ്പിവേലിയും വിളക്കുകളും സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് നഗരസഭാ ചെയർമാൻ അഡ്വ. വി എം. മുനീർ പൊതുമരാമത്ത് വകുപ്പ് (പാലം) വിഭാഗം ഉദ്യോഗസ്ഥർക്ക് നൽകിയ നിവേദനത്തിന് ഫലം കാണുന്നു.
പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് (പാലം) വിഭാഗം എക്സിക്യൂടീവ് എൻജിനീയർ ചെമ്മനാട് ഗ്രാമപഞ്ചായതിന് അനുമതി നൽകുകയും കമ്പിവേലി സ്ഥാപിക്കുന്നതിന് നഗരസഭയുമായി ബന്ധപ്പെട്ട് വിശദമായ റിപോർട് സ്കെച് സഹിതം സമർപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് (പാലം) ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂടീവ് എൻജിനീയർക്ക് നിർദേശം നൽകുകയും ചെയ്തു.
ചന്ദ്രഗിരി പാലത്തിൽ വർഷങ്ങൾക്കു മുമ്പ് കാസർകോട് നഗരസഭ വിളക്കുകൾ സ്ഥാപിച്ചിരുന്നു. പിന്നീട് റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് റോഡ് കെ എസ് ടി പിയുടെ അധീനതയിൽ ആവുകയും നഗരസഭ സ്ഥാപിച്ച വിളക്കുകൾ അഴിച്ചു മാറ്റാനുള്ള നിർദേശം ഉണ്ടാകുകയും ചെയ്യുകയായിരുന്നു. നിലവിൽ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. വെളിച്ചം ഇല്ലാത്തതിനാലും പാലത്തിന്റെ കൈവരി ഉയരം കുറവായതിനാലും വാഹനാപകടവും നിരന്തരം ആത്മഹത്യ ശ്രമങ്ങളും ഉണ്ടാകുന്ന സ്ഥലമായി ചന്ദ്രഗിരി പാലം മാറിയിരിക്കുകയാണ്.
കൂടാതെ പുഴയിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാലത്തിൽ കമ്പിവേലി നിർമിക്കുന്നതിനും വിളക്കുകൾ സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് അഡ്വ. വി എം മുനീർ നിവേദനം നൽകിയത്.

Also Read
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Municipality Chairman, Malayalam News, Chandragiri Bridge, Approval for install wire fence and street lights on Chandragiri Bridge