city-gold-ad-for-blogger

2019 ല്‍ ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷ സമര്‍പ്പണം നവംബര്‍ 17 വരെ

നീലേശ്വരം: (www.kasargodvartha.com 11.11.2018) 2019 ല്‍ ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷ സമര്‍പ്പണം നവംബര്‍ 17 ന് സമാപിക്കും. അപേക്ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളും സൗജന്യ സേവനങ്ങളും നല്‍കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് ട്രെയിനര്‍മാര്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടയിടങ്ങളില്‍ സഞ്ചരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കിന്റെയും സേവനം ലഭ്യമാണ്.

ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബേങ്ക് രസീതിയും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ നവംബര്‍ 17 ന് മുമ്പ് ലഭിക്കണം. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ജില്ലാ ട്രെയിനര്‍ അമാനുള്ളാഹ് എന്‍ കെ (9446111188), അസിസ്റ്റന്റ് ജില്ലാ ട്രെയിനര്‍ സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), കൂടാതെ ഹജ്ജ് ട്രെയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ എം ഇബ്രാഹിം (9447020830), കെ മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ- ഇ കെ അസ്ലം (9961501702), എ.പി.പി കുഞ്ഞഹമ്മദ് (9400460404) കാഞ്ഞങ്ങാട്, നീലേശ്വരം മേഖല- ഹമീദ് കുണിയ (9447010444), അബ്ദുല്‍ സത്താര്‍ കെ.പി (9605035135), ഉദുമ മേഖല: സി.ഹമീദ് ഹാജി (9447928629), എം.ടി.അഷ്റഫ് (9496143420), കാസറഗോഡ് ഏരിയ: സിറാജുദ്ദീന്‍.ടി.കെ.(9447361652), എം.അബ്ദുള്‍ റസാഖ് (9388454747), എന്‍.എം.ബഷീര്‍ (9847142338), മഞ്ചേശ്വരം മേഖല: സി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം അബ്ദുല്‍ ഹനീഫ (9400440035), പി.എം.മുഹമ്മദ് (9895500073)  എന്നിവരുമായി ബന്ധപ്പെടണം.
2019 ല്‍ ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അപേക്ഷ സമര്‍പ്പണം നവംബര്‍ 17 വരെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Hajj, Application for Hajj 2019 ends on 17th
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia