Vehicle Theft | 'രണ്ട് ലക്ഷം വിലവരുന്ന ബുള്ളറ്റ് ബൈക് കവർന്നു'; കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹന മോഷണം, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
Feb 28, 2024, 20:45 IST
കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷൻ പരിസരത്ത് വീണ്ടും വാഹന മോഷണം. രണ്ട് ലക്ഷം രൂപ വിലവരുന്ന ബുള്ളറ്റ് ബൈക് കവർന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറം പെരിന്തൽമണ്ണ മനത്തുമംഗലം സ്വദേശി വി സി മുഹമ്മദ് സിറാജുദ്ദീന്റെ (30) ഉടമസ്ഥതയിലുള്ള കെ എൽ 53 എസ് 864 നമ്പർ ബുള്ളറ്റ് ബൈകാണ് മോഷണം പോയത്.
വിദ്യാനഗറിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന യുവാവ് റെയിൽവെ സ്റ്റേഷന് സമീപം പൊലീസ് എയ്ഡ് പോസ്റ്റിനടുത്ത് ബൈക് നിർത്തി ട്രെയിനിൽ പോയപ്പോഴായിരുന്നു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴ് മണിക്കും തിങ്കളാഴ്ച വൈകീട്ട് 7.30 മണിക്കും ഇടയിലാണ് മോഷണം നടന്നത്. സമീപത്തെ സിസിടിവി കാമറകൾ അടക്കം പരിശോധിച്ചാണ് കാസർകോട് ടൗൺ പൊലീസ് അന്വേഷണം നടത്തുന്നത്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളും ഇവയുടെയും മറ്റ് വാഹനങ്ങളുടെയും യന്ത്ര ഭാഗങ്ങളും പെട്രോൾ - ഡീസലുമൊക്കെ മോഷണം പോകുന്നത് പതിവ് സംഭവമാണ്. വലിയ കേസുകൾ മാത്രമാണ് പൊലീസിൽ പരാതിയുമായി എത്തുന്നത്. പരിസരങ്ങളിൽ മുൻപ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നു. മോഷണത്തിന് പിന്നിലുള്ളവരെയെല്ലാം പിടികൂടുകയും ശക്തമായ പൊലീസ് നിരീക്ഷണം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഉണ്ടാകണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Another vehicle theft near Kasaragod railway station.