city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | 'സൂപർ മാർകറ്റിൽ നിന്ന് വാങ്ങിയ ബിസ്കറ്റ് കഴിച്ച് വയറിന് പ്രശ്‌നം ഉണ്ടായെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി', ഹണിട്രാപ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി

ചട്ടഞ്ചാൽ: (KasargodVartha) ഫോണില്‍ പരിചയപ്പെട്ട മധ്യവയസ്‌കനെ മംഗ്‌ളൂറിലെ ഹോടെലിലെത്തിച്ച് നഗ്നചിത്രം പകര്‍ത്തി ഹണി ട്രാപില്‍ കുടുക്കി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി. സൂപർ മാർകറ്റിൽ നിന്ന് വാങ്ങിയ ബിസ്കറ്റ് കഴിച്ച് വയറിന് പ്രശ്‌നം പ്രശ്‌നം ഉണ്ടായെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്.

Police Booked | 'സൂപർ മാർകറ്റിൽ നിന്ന് വാങ്ങിയ ബിസ്കറ്റ് കഴിച്ച് വയറിന് പ്രശ്‌നം ഉണ്ടായെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി', ഹണിട്രാപ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കെതിരെ മറ്റൊരു കേസ് കൂടി

മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്‌മദ്‌ ദില്‍ശാദ് എം (40), കോഴിക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി ഫൈസല്‍ (37), കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം പി റുബീന (29), കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദീഖ് എന്‍ (48) എന്നിവർക്കെതിരെയാണ് ഐപിസി 384, 506, 120-ബി, 34 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്.

ഇക്കഴിഞ്ഞ ജനുവരി 23ന് വൈകീട്ട് ആറര മണിയോടെ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൂപർ മാർകറ്റിലായിരുന്നു സംഭവം. അഹ്‌മദ്‌ ദില്‍ശാദ് ബിസ്കറ്റ് വാങ്ങുകയും ഇത് കഴിച്ച് റുബീനയ്ക്ക് വയറ്റിൽ പ്രശ്നമുണ്ടായി എന്ന് പറഞ്ഞു സംഘം പിറ്റേദിവസം വൈകീട്ട് ആറര മണിയോടെ കടയിലെത്തുകയും പണം തന്നില്ലെങ്കിൽ കച്ചവടം തകർക്കുമെന്നും മറ്റും പറഞ്ഞും ഭീഷണിപ്പെടുത്തി 8,000 രൂപ കൈക്കലാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Keywords: Police, Arrest, Crime, Remand, Fraud, Super Market, Honey Trap, Melpramb, Kozhikode,  Another case against accused who are on remand in Honeytrap case.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia